‘രാമലീല’ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി

ചിത്രത്തിന്റെ പോസ്റ്റര്‍

കൊച്ചി: ദിലീപ് ചിത്രം രാമലീല റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് തിയേറ്ററുകളില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പൊതുജനങ്ങളുടെ ആക്രമണം ഭയന്ന് തിയേറ്റര്‍ ഉടമകള്‍ റിലീസിന് വിസമ്മതിക്കുകയായിരുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. സെപ്തംബര്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍  അണിനിരക്കുന്നു. സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ജോഷി സംവിധാനം ചെയ്ത ലയണ്‍ എന്ന ചിത്രത്തില്‍ ഉണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി എത്തിയ ദിലീപിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന വിവാദങ്ങള്‍ ദിലീപിനോടൊപ്പം രാമലീലയേയും ലക്ഷ്യം വെച്ചാണെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം അഭിപ്രായപ്പെട്ടിരുന്നു. രാമലീലയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനു ശേഷം കുതന്ത്രങ്ങള്‍ മെനയുന്നവര്‍ വീണ്ടും സജീവമായെന്നതിനാല്‍ ഇക്കാര്യം ഉറപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 19 പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയ്ക്കും സമൂഹ മാധ്യമങ്ങളില്‍ ഏറെ ജനപ്രീതി ലഭിച്ചിരുന്നു.

Ramaleela Official Teaser

Ramaleela Movie Official Teaser

Posted by Dileep on Wednesday, 28 June 2017

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top