ദിലീപിനെ പിന്തുണച്ചുള്ള പ്രസ്താവന: ഗണേഷ് കുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് കോടിയേരി; സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം

കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ നടത്തിയ പ്രസ്തവനകളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗണേഷിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും മുന്നണിയുടേതല്ലെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എ മാത്രമാണ്. അദ്ദേഹത്തിന് വ്യക്തിപരമായി പല അഭിപ്രായങ്ങളും ഉണ്ടാകും. അതൊന്നും മുന്നണിയുടെ അഭിപ്രായമല്ല. നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണമായിരുന്നെങ്കില്‍ ഇത്രയും ശക്തമായ നടപടികള്‍ ഉണ്ടാകുമായിരുന്നില്ല. കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

സെപ്തംബര്‍ മാസം അഞ്ചിനാണ് ഗണേഷ് കുമാര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. ദിലീപ് നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ള സിനിമക്കാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നുമായിരുന്നു ഗണേഷ് പറഞ്ഞത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top