ആണവായുധം ഉപയോഗിച്ച് അമേരിക്കയെ കത്തിച്ച് ചാമ്പലാക്കും; ജപ്പാനെ കടലില്‍ മുക്കും; ഉത്തരകൊറിയ

കിംഗ് ജോങ് ഉന്‍

സിയോള്‍: ജപ്പാനും അമേരിക്കയ്ക്കുമെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയ വീണ്ടും രംഗത്ത്. ആണവായുധങ്ങള്‍ ഉപയോഗിച്ച് അമേരിക്കയെ ഇല്ലാതാക്കും, ജപ്പാനെ കടലില്‍ മുക്കമെന്നാണ് ഭീഷണി. പ്യോംഗാങില്‍ ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ രക്ഷാസമിതി പാസാക്കിയ പ്രമേയത്ത പിന്തുണച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഭീഷണി.

അമേരിക്കയെ പോലെ അധികം അകലെ അല്ലാത്ത ഈ രാജ്യങ്ങള്‍  ഇനി വേണ്ട, ജപ്പാന്റെ നാല് ദ്വീപ് സമൂഹങ്ങളെ ആണവായുധം ഉപയോഗിച്ച് കടലില്‍ മുക്കും, അമേരിക്കയെ ചാരമാക്കുമെന്നാണ് ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടത്.

ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയം പതിനഞ്ച് അംഗ സമിതി ഐക്യഘണ്ഠനെയാണ് പാസാക്കിയത്. ഉത്തരകൊറിയയുടെ വസ്ത്ര കയറ്റുമതി തടയുക, പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിങ്ങനെയായിരുന്നു പ്രമേയത്തില്‍ പറയുന്നത്. ഇതിനെതിരെ ഉത്തരകൊറിയ നേരത്തെ തന്നെ ശക്തമായി പ്രതികരിച്ചിരുന്നു. നിലവില്‍ ഐക്യരാഷ്ട്ര സംഘടന ഏര്‍പ്പെടുത്തിയ കര്‍ശന ഉപരോധത്തിന്റെ കീഴിലാണ് ഉത്തരകൊറിയ.

വിലക്കുകള്‍ മറികടന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയിരുന്നു. ഇത് ആറാം തവണയാണ് ഉത്തരകൊറിയയുടെ ആണവ പരീക്ഷണം. അമേരിക്കയും ദക്ഷിണകൊറിയയും ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പുകള്‍ അറിയിച്ചതിന് പിന്നാലെയാണ് ഉത്തരെകാറിയയുടെ നടപടി. പരീക്ഷണത്തില്‍ 6.3 തീവ്രതയുള്ള പ്രകമ്പനമുണ്ടായി. ആണവ പരീക്ഷണത്തിനിടെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പ്രകമ്പനമാണ് ഉണ്ടായിരിക്കുന്നതെന്ന് അമേരിക്കന്‍ ഭൗമ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഉത്തരകൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top