റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റിയുടെ ‘യാചന സമരം’

കൊച്ചി: പാലാരിവട്ടം കുമാരപുരം റൂട്ടിലെ പൊട്ടിപ്പൊളിഞ്ഞ കാക്കനാട് സിവില്‍ലൈന്‍ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാചന സമരം നടത്തി.

റോഡുകളുടെ അറ്റകുറ്റപ്പണിക്കായി സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിട്ടും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കാത്ത പൊതുമരാമത്ത് അധികാരികളുടെ അനാസ്ഥക്കെതിരെയാണ് യാചന സമയം സംഘടിപ്പിച്ചത്. ചെമ്പുമുക്ക് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച യാചന സമരം എന്‍ജിഒ കോര്‍ട്ടേഴ്‌സിലെ പിഡബ്ലിയുഡി ഓഫീസിനു മുന്നില്‍ സമാപിച്ചു. യൂത്ത്‌ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി എം മാഹിന്‍കുട്ടി, വൈസ് പ്രസിഡന്റ് മുഹമ്മദ് സാബു, ജനറല്‍ സെക്രട്ടറി കെ.എന്‍ നിയാസ്, എന്നിവരുടെ നേതൃത്വത്തിലാണ് യാചന സമരം നടത്തിയത്.

കഴിഞ്ഞ ദിവസംഭര്‍ത്താവിനൊടൊപ്പം പൊന്നുരുന്നി പള്ളിയിലെ പ്രാര്‍ത്ഥനക്ക് പോയശേഷം സ്‌കൂട്ടറില്‍ തിരിച്ചു വരുമ്പോള്‍ പാടിവട്ടം ബസ് സ്റ്റോപ്പിനു സമീപം റോഡിലെ കുഴിയില്‍ വീണ് വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top