പന്ത് തലയില്‍ കൊണ്ട് ബാലന്‍ മരിച്ചു; പാര്‍ക്കുകളില്‍ ക്രിക്കറ്റ് നിരോധിച്ച് ഇറ്റാലിയന്‍ നഗരം

ബോല്‍സാനോ മേയറാണ് പാര്‍ക്കുകളില്‍ ക്രിക്കറ്റ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്

ബോല്‍സാനോ: വടക്കന്‍ ഇറ്റലിയിലെ ബോല്‍സാനോ നഗരത്തിലെ പാര്‍ക്കുകളില്‍ ക്രിക്കറ്റ് നിരോധിച്ചു. ക്രിക്കറ്റ് പന്ത് കൊണ്ട് രണ്ട് വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെയാണ് ഉത്തരവ്. ബോല്‍സാനോ മേയറാണ് നഗരത്തിലെ പാര്‍ക്കുകളില്‍ ക്രിക്കറ്റ് കളിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസമായിരുന്നു വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കവെ പാര്‍ക്കില്‍ നിന്ന് ക്രിക്കറ്റ് ബോള്‍ തലയില്‍ തെറിച്ച് കുട്ടി മരിച്ചത്. ടെന്നീസ് കോര്‍ട്ടിലും ബെയ്‌സ് ബോള്‍ സ്ഥലങ്ങളിലും മാത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് അനുവദിച്ചിട്ടുള്ളത്. ക്രിക്കറ്റ് പന്താണ് തന്റെ മകന്റെ ജീവനെടുത്ത് എന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ തനിക്കയച്ച ഇ-മെയില്‍ ആണ് ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് തന്നെ നയിച്ചതെന്ന് മേയര്‍ റെന്‍സോ കാരമാസി പറഞ്ഞു.

അതേസമയം, ക്രിക്കറ്റ് പ്രേമികളായ നഗരത്തിലെ അഫ്ഗാന്‍, പാക്കിസ്ഥാന്‍ കുടിയേറ്റക്കാര്‍ക്കാണ് ഉത്തരവ് ആഘാതം സൃഷ്ടിക്കുകയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ബോല്‍സാനോയില്‍ മാത്രം ഇത്തരത്തില്‍ ആയിരത്തിലധികം പേരാണ് ഉള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top