യമുനാ നദിയിലെ ബോട്ടപകടം: മരിച്ചവരുടെ എണ്ണം 23 ആയി; മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍

അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 23 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പതിയിലാണ് അപകടമുണ്ടായത്. 60 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 12 പേരെ മാത്രമാണ് രക്ഷപെടുത്താന്‍ കഴിഞ്ഞത്. രക്ഷപെടുത്തിയവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ എണ്ണം കൂടിയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.

ഇന്ന് രാവിലെ യുപിയുടെ അയല്‍ സംസ്ഥാനമായ ബിഹാറില്‍ ഗംഗ നദിയില്‍ ബോട്ട് മുങ്ങി ആറു പേര്‍ മരിച്ചിരുന്നു. മറാഞ്ചിയിലായിരുന്നു അപകടം. ഇതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ബോട്ടപകടം ഉണ്ടായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top