ട്രെയിന്‍ റദ്ദുചെയ്‌തെന്ന് പറഞ്ഞു കബളിപ്പിച്ച് ടാക്‌സി ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ചു

ദില്ലി: ദില്ലിയില്‍ യുവതിയെ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ചു. ചെങ്കോട്ടയ്ക്ക് സമീപമുള്ള പാര്‍ക്കില്‍ വെച്ചാണ് ഇരുപത്തിമൂന്ന്കാരി പീഡനത്തിന് ഇരയായത്. സംഭവത്തെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ ചുന്നു കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി തന്റെ സഹോദരന്റെ നോയിഡയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം സെപ്തംബര്‍ 11ന് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ലുധിയാനക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. എന്നാല്‍ ട്രെയിന്‍ പുലര്‍ച്ചേ 4.30ന് ആയിരുന്നു. വെയിറ്റിംഗ് റൂമില്‍ വിശ്രമിക്കുകയായിരുന്ന യുവതി പുലര്‍ച്ചേ രണ്ട് മണിക്ക് പുറത്തേക്ക് ഇറങ്ങി. ഇത് കണ്ടചുന്നുകുമാര്‍ യുവതിയുമായി സംസാരിക്കാന്‍ തുടങ്ങി.

സംസാരത്തിനിടെ ചുന്നുകുമാര്‍ തന്നെ പറഞ്ഞു കബളിപ്പിച്ചതായാണ് യുവതി പറയുന്നത്. ലുധിയാനയിലേക്കുള്ള ട്രെയിന്‍ റദ്ദുചെയ്‌തെന്നും ബസ് സ്‌റ്റോപ്പില്‍ കൊണ്ടുവിടാമെന്നാണ് കുമാര്‍ യുവതിയോട് പറഞ്ഞത്. തുടര്‍ന്ന് കാറില്‍ കയറിയ യുവതി കുമാര്‍ ചെങ്കോട്ടയ്ക്ക് സമീപമുള്ള ഗോള്‍ഡന്‍ ജൂബിലി പാര്‍ക്കില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ശാസ്ത്രി പാര്‍ക്ക് സ്വദേശിയായ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top