കനത്ത മഴ; കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉരുള്‍പ്പൊട്ടല്‍

കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ കുട്ടിക്കലും ഇടുക്കി ജില്ലയിലെ കൊക്കയാറ്റിലും ഉരുള്‍പൊട്ടല്‍. നിരവധി ക്യഷിയിടങ്ങള്‍ ഒലിച്ച് പോയതിനൊപ്പം അഞ്ചോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മേഖലയിലെ ഗതാഗത, വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി.

ഇന്നലെ രാത്രി ഏട്ടുമണിയോടെ കൂട്ടിക്കല്‍ പഞ്ചാത്തിലെ ഇളംകാട് മൂപ്പന്‍മലയിലാണ് കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട്ടുമാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ തുടങ്ങി കനത്തമഴക്ക് പിന്നാലെയായിരുന്നു ഉരുള്‍ പൊട്ടല്‍. നിരവധി ക്യഷിയിടങ്ങള്‍ ഒലിച്ച് പോയതിനൊപ്പം അഞ്ചോളം വീടുകള്‍ ഭാഗീഗമായി തകര്‍ന്നു. മലവെള്ളപാച്ചിലില്‍ മുണ്ടക്കയം ഇളംകാട് റോഡ് ഒലിച്ച് പോയി. വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രിയില്‍ മുണ്ടക്കയം ഇളംകാട് റൂട്ടിലും ഏരുമേലി-മുണ്ടക്കയം പാതയിലും ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മണിമലയാര്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് അളുകള്‍ ഭീതിയോടെയാണ് വീടുകളില്‍ കഴിഞ്ഞത്.

മുറിഞ്ഞപൂഴ, കുട്ടിക്കാനം റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ദേശീയപാതയിലും ഗതാഗതം സ്തംഭിച്ചു. ഏലപ്പാറ വാഗമണ്‍ പാതിയിലും മണ്ണിടിച്ചില്‍ ഉണ്ടായി.ഉരുള്‍ പൊട്ടിയ സ്ഥലങ്ങളില്‍ പോലിസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top