ട്രെയിന്‍ പാളം തെറ്റല്‍ തുടര്‍ക്കഥയാകുന്നു; രാജധാനി എക്‌സ്പ്രസ് ദില്ലിയില്‍ പാളം തെറ്റി

രാജധാനി എക്സ്പ്രസ് പാളം തെറ്റിയത് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

ദില്ലി : രാജ്യത്ത് ട്രെയിനുകള്‍ പാളം തെറ്റുന്നത് പതിവായിരിക്കുന്നു. ജമ്മു താവി- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ഇന്നുരാവിലെ ആറുമണിയ്ക്കാണ് പാളം തെറ്റിയത്.


സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ദില്ലി റെയില്‍വേ സ്‌റ്റേഷനിലേക്ക് ട്രെയിന്‍ പ്രവേശിക്കുന്നതിനിടെയാണ് ബോഗി പാളം തെറ്റിയത്.

ഈ മാസം ഉണ്ടാകുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണിത്. സെപ്തംബര്‍ ഏഴിനായിരുന്നു ആദ്യ അപകടം. ജബല്‍പൂര്‍-ശക്തിപഞ്ച് എക്‌സ്പ്രസിന്റെ ഏഴ് കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഒബ്ര ദാം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.

അതിനു പിനനാലെ റാഞ്ചി-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസിന്റെ എന്‍ജിനും പിന്നിലെ കോച്ചും പാളം തെറ്റി ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. അന്നേദിവസം തന്നെ മഹാരാഷ്ട്രയിലെ കണ്ട്‌ലയില്‍ ചരക്കു തീവണ്ടി പാളം തെറ്റുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top