‘ഇര്‍മ’ : വൈദ്യുതി തകരാര്‍ മൂലം ഏഴുരോഗികള്‍ മരിച്ചു

ഇര്‍മ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്‌ളോറിഡയില്‍ ആരംഭിച്ച ഒരു ദുരിതാശ്വാസ ക്യാമ്പിലെ ദൃശ്യം

മയാമി: ഇർമ കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസപ്പെട്ട് എയര്‍കണ്ടീഷന്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഏഴു രോഗികള്‍ മരിച്ചു. ഹോളിവുഡിലെ ബ്രൊവാർഡ് കൗണ്ടിയിലെ നേഴ്‌സിംഗ് ഹോമിലാണ് സംഭവം. മൂന്ന് പേര്‍ നഴ്സിംഗ് ഹോമിൽവച്ചും ആഞ്ച് പേര്‍ ആശുപത്രിയിലേക്ക് മാറ്റിയശേഷവുമാണ് മരിച്ചത്.

നൂറിലധികം രോഗികളെ ഇവിടെനിന്നും സുരക്ഷിതമായി ഒഴിപ്പിച്ചുമാറ്റിയതായും ബ്രൊവാർഡ് കൗണ്ടി മേയർ ബാർബറ ഷരീഫ് പറഞ്ഞു.

അമേരിക്കയടെ തെക്കന്‍ പ്രദേശങ്ങളില്‍ നാശം വിതച്ച ഇര്‍മ കൊടുങ്കാറ്റ് ശമിക്കുകയും കാറ്റിനൊപ്പമുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കുറയുകയും ചെയ്‌തെങ്കിലും ജനജീവിതം സാധാരണ നിലയിലായിട്ടില്ല. കാറ്റും മഴയും മൂലമുണ്ടായ വൈദ്യുതിവിതരണ തടസം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. വൈദ്യുതി വിതരണ സംവിധാനം പുനസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ജനജീവിതം ദുസഹമായി തുടരുകയാണ് പലയിടത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top