മലേഷ്യയിലെ സ്‌കൂളില്‍ തീപിടുത്തം; 23 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ മരിച്ചു

ക്വാലാലംപൂര്‍: മലേഷ്യയിലെ സ്‌കൂളില്‍ തീപിടുത്തം. 23 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ മരിച്ചു. രണ്ടു പേര്‍ സ്‌കൂളിലെ വാര്‍ഡന്മാരാണ്. ക്വാലാലംപൂരിലെ ദരുള്‍ ക്വറാന്‍ ഇറ്റിഫക്വിയാഹ് സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മലേഷ്യ കണ്ട ഏറ്റവും വലിയ തീപിടുത്തമാണിതെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന വിഭാഗം ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്. കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നു.

പുറത്തിറങ്ങാന്‍ കഴിയാതെ കുട്ടികള്‍ ക്ലാസുകളില്‍ കുടുങ്ങുകയായിരുന്നുവെന്ന് ക്വാലാലംപൂര്‍ അഗ്നിശമന വിഭാഗം ഡയറക്ടര്‍ ഖിരുദിന്‍ ധ്രഹുമാന്‍ പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയെ തീപിടുത്തമാണിതെന്നാണ് കരുതുന്നത്. തീപിടുത്തതിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top