യമുനയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു; മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍

അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പതിയിലാണ് അപകടമുണ്ടായത്.

60 സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 12 പേരെ മാത്രമാണ് രക്ഷപെടുത്താന്‍ കഴിഞ്ഞത്. രക്ഷപെടുത്തിയവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ ഉത്തര്‍പ്രദേശിന്റെ സമീപ സംസ്ഥാനമായ ബീഹാറില്‍ ഗംഗ നദിയില്‍ ബോട്ട് മുങ്ങി ആറു പേര്‍ മരിച്ചിരുന്നു. മറാഞ്ചിയിലായിരുന്നു അപകടം. ഇതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ബോട്ട് അപകടമുണ്ടായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top