25000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റ് മൊബൈലും സാരിയും വാങ്ങി; ദമ്പതിമാര്‍ അറസ്റ്റില്‍

കുഞ്ഞിനെ വിറ്റ് ദമ്പതിമാര്‍ വാങ്ങിയത് മൊബൈല്‍ ഫോണും സാരിയും

ഭൂവനേശ്വര്‍: 25000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റ് ദമ്പതിമാര്‍ മൊബൈലും സാരിയും വാങ്ങി. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഭദ്രക് നഗറിലാണ് സംഭവം.

പാണ്ട്യ മുഖി- ബര്‍ഷ മുഖി ദമ്പതികളാണ് തങ്ങളുടെ ഒരു വയസ്സ് പ്രായമായ കുഞ്ഞിനെ ഗ്രാമവാസികൂടിയായ ഡ്രൈവര്‍ക്ക് വിറ്റത്. അതുവഴി 25000 രൂപ ലഭിച്ച ഇവര്‍ ഒരു മൊബൈല്‍ ഫോണും സാരിയും വാങ്ങി. സംഭവം അറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പോലീസിന്റെ സഹായത്തോടെ കുഞ്ഞിനെ മോചിപ്പിച്ചത്. കുഞ്ഞിനെ പിന്നീട് ശിശുക്ഷേമ സമിതിയുടെ കീഴിലേക്ക് മാറ്റി.

കുഞ്ഞിനെ വിറ്റതിന് രക്ഷിതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, പട്ടിണികൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്നും, തങ്ങളുടെ മൂന്നു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പിതാവ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top