ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തേക്കും

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച ഘോഷയാത്രയില്‍ കുട്ടിയെ മണിക്കൂറുകളോളം കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ  കേസെടുത്തേക്കും. കഴിഞ്ഞ ദിവസം പയ്യന്നൂരാണ് സംഭവം. ‘ആലില’യില്‍ കിടക്കുന്ന കണ്ണനാകാന്‍ മൂന്ന് വയസ് പ്രായം വരുന്ന കുട്ടിയെ മണിക്കൂറുകളോളമാണ് ടാബ്ലോ ടെന്റില്‍ കെട്ടിയിട്ടത്. സംഭവം വിവാദമായിരുന്നു.

ഫെയ്‌സ്ബുക്കില്‍ കണ്ണൂര്‍ സ്വദേശിയായ ശ്രീകാന്ത് കുറിപ്പിട്ടകോടെയാണ് സംഭവം പുറംലോകമറിയുന്നത്. വെയില്‍ കത്തിനിന്ന സമയത്തായിരുന്നു നിരവധി കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രയെന്ന് ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ആലിലയിലെ കണ്ണനെ ശ്രദ്ധിക്കുന്നത്. പ്രതിമയാണെന്നാണ് ആദ്യം കരുതിയതെന്നും കൈകാലുകള്‍ അനങ്ങിയതോടെയാണ് അത് കുട്ടിയാണെന്ന് മനസിലായതെന്നും ശ്രീകാന്ത് പറഞ്ഞിരുന്നു.

ഇത്തരത്തിലൊരു ക്രൂരത സംബന്ധിച്ച് അറിയിക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ മോശമായ അനുഭവമായിരുന്നു. കുട്ടിക്കോ, രക്ഷിതാക്കള്‍ക്കോ പരാതിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇത്തരത്തില്‍ രണ്ടു മൂന്നു ഫോണുകള്‍ കൈമാറി ഒടുവിലെടുത്തയാള്‍ പറഞ്ഞത് അത് തങ്ങളുടെ കടമയല്ലെന്നും ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നുമായിരുന്നു. ഫോണ്‍ കട്ടു ചെയ്ത് അല്‍പ സമയത്തിനുള്ളില്‍ മറ്റൊരാള്‍ വിളിച്ചു. പരാതി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് പറഞ്ഞു. പയ്യന്നൂര്‍ എസ്‌ഐ അടക്കമുള്ളവര്‍ അടുത്തുള്ളപ്പോഴാണ് ഈ സംഭവമെന്നും ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു.

ശ്രീകാന്തിന്റെ ഫെയ്സ്ബുക്ക് പോസറ്റ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top