ടി പി സെന്‍കുമാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന കേസ്: തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും

ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. എന്നാല്‍ പരാതികളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നേരത്തെ റിപ്പോട്ട് സമര്‍പ്പിച്ചിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയതില്‍ അന്വേഷണം വേണമെന്നായിരുന്നു പരാതി.

മധ്യമേഖല ഐജി, കെടിഡിസി എംഡി, കെഎസ്ആര്‍ടിസി എംഡി, പൊലീസ് മേധാവി എന്നീ സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ പൊലീസിലെ ഉന്നതസ്ഥാനങ്ങള്‍ ഉപയോഗിച്ച് സെന്‍കുമാര്‍ പല കേസുകളിലും ഇടപെടല്‍ നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി വിധി പറയുന്നതിന് ഈ മാസം 14 ലേക്ക് മാറ്റുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top