ജാമ്യം തേടി ദിലീപ് ഇന്ന് ഹൈക്കോടതിയില്‍; കോടതിയെ സമീപിക്കുന്നത് ഇത് മൂന്നാം തവണ

ദിലീപ് 

കൊച്ചി’ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പതിനൊന്നാം പ്രതി ദിലീപ് ഇന്ന് ജാമ്യാപേക്ഷയുമായി ഹൈക്കേടതിയെ സമീപിക്കും. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നകത്. മുന്‍പ് രണ്ട് തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ഒക്ടോബര്‍ 10ന് മുന്‍പ് പോലീസ് കുറ്റ പത്രം സമര്‍പ്പിക്കാനിരിക്കെ ദിലീപിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന അവസരം കൂടിയാണിത്. കേസില്‍ അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടം അവസാനിച്ചെന്നും അതുകൊണ്ട് ജാമ്യം നല്‍കണമെന്നുമായിരിക്കും ദിലീപിന്റെ വാദം. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. ദിലീപ് പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിത്തന്നെയാകും ഇത്തവണയും ജാമ്യത്തെ എതിര്‍ക്കുക. പുറത്തിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും നടിയുടെ ജീവന് വരെ ഭീഷണി ഉണ്ടായേക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നേരത്തെ രണ്ട് തവണയും സമാനമായ വാദങ്ങളായിരുന്നു പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. അത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

ദിലീപിന്റെ ജയില്‍വാസം 65 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനിടയ്ക്ക് അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ ദിലീപ് താത്കാലികമായി ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. ഈ മാസം ആറിന് രണ്ട് മണിക്കൂര്‍ നേരത്തേക്കായിരുന്നു ദിലീപ് പുറത്തിറങ്ങിയത്. അന്നേദിവസം എട്ടുമുതല്‍ പത്തുമണിവരെ വീട്ടില്‍ അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്ത ദിലീപ് കോടതി അനുവദിച്ച സമയത്തിന് മുന്‍പ് തന്നെ തിരിച്ച് ജയിലിലെത്തി.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയായിരുന്നു ദിലീപിന് ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യപേക്ഷഎറണാകുളം സിജെഎം കോടതി പരിഗണിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top