ഒന്നര വയസ്സുള്ള കുഞ്ഞിനെ ജിദ്ദയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം

ഒന്നര വയസ്സുള്ള കുഞ്ഞിനെ ജിദ്ദയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയ സ്വദേശി പൗരന്‍ പോലീസില്‍ വിവരം നല്‍കിയ ശേഷം വീട്ടില്‍ അവരുടെ കുട്ടികളോടൊപ്പം താമസിപ്പിച്ചിരിക്കയാണ്.

ഇന്ന് രാവിലെയായിരുന്നു ജിദ്ദയുടെ തെക്കുഭാഗത്തുള്ള കോര്‍ണിഷിനടുത്തുള്ള പാര്‍ക്കില്‍ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഹമ്മദ് സഹ്‌റാനി എന്ന സ്വദേശിയാണ് കുട്ടിയെ കണ്ടെത്തിയത്. രാവിലെ ഏഴ് മണിക്ക് ശേഷം അല്‍ഷെല്ലാല്‍ റിസോര്‍ട്ടിന് സമീപത്തുള്ള പാര്‍ക്കില്‍ കുടുംബത്തോടൊപ്പം നടക്കുമ്പോഴാണ് കുട്ടിയെ കണ്ടതെന്ന് അഹമ്മദ് സഹ്‌റാനി പറഞ്ഞു.

കുട്ടിയെ തനിച്ചു കണ്ടപ്പോള്‍ രണ്ടു മണിക്കൂറോളം സമയം ആരെങ്കിലും വരുന്നുണ്ടോ എന്ന് പ്രതീക്ഷിച്ചു പാര്‍ക്കിലും പിന്നീട് വാഹനത്തിലും കുട്ടിയേയും എടുത്ത് ഇരുന്നെങ്കിലും ആരും അന്വേഷിച്ചു വന്നില്ല, പാര്‍ക്കില്‍ കുടുംബത്തോടൊപ്പം എത്തിയ പലരോടും കുട്ടിയുടെ വിവരം പറഞ്ഞെങ്കിലും ആരും ഏറ്റെടുക്കാന്‍ വന്നില്ല. തുടര്‍ന്ന് അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി കുട്ടിയെ കിട്ടിയ വിവരങ്ങള്‍ പറഞ്ഞു. പോലീസുകാര്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം കുട്ടി ഇപ്പോള്‍ സുരക്ഷിതമായി തന്റെ വീട്ടിലുണ്ട് എന്ന് മുഹമ്മദ് സഹ്‌റാനി പറഞ്ഞു. മറ്റുള്ള കുട്ടികളോടൊപ്പം ഇണങ്ങിയും കളിച്ചും അവള്‍ തന്റെ വീട്ടില്‍ കഴിയുകയാണെന്നും കുട്ടിയെ കണ്ടെത്തിയ മുഹമ്മദ് സഹ്‌റാനി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top