സൗദിയില്‍ അധിവസിക്കുന്ന സന്ദര്‍ശക ഐഡി കാര്‍ഡുകളുള്ള യമന്‍ പൗരന്‍മാര്‍ക്ക് ഇക്കാമ നല്‍കുന്നു

പ്രതീകാത്മക ചിത്രം

സൗദിയില്‍ അധിവസിക്കുന്ന സന്ദര്‍ശക ഐഡി കാര്‍ഡുകളുള്ള യമന്‍ പൗരന്‍മാര്‍ക്ക് ഇക്കാമ നല്‍കുന്നു. സൗദി പാസ്‌പോര്‍ട്ട് വിഭാഗമാണ് സൗദിയിലുള്ള യമനികള്‍ക്ക് ഇക്കാമ നല്‍കുമെന്ന കാര്യം അറിയിച്ചത്. ഒക്‌ടോബര്‍ അഞ്ച് മുതലാണ് യമനികള്‍ക്ക് ഇക്കാമ നല്‍കി തുടങ്ങുക.

ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്റെ നിര്‍ദ്ദേശാനുസരണമാണ് യമനികള്‍ക്ക് ഇക്കാമ നല്‍കുന്നതെന്ന് ജനറല്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. പാസ്‌പോര്‍ട്ടുള്ള സൗദിയിലെ അനധികൃത താമസക്കാരായ യമനികള്‍ക്ക് സൗദി അറേബ്യ നേരത്തെ സൗദിയില്‍ തങ്ങുവാനുള്ള താല്‍ക്കാലിക കാര്‍ഡ് ഇഷ്യൂ ചെയ്ത് നല്‍കിയിരുന്നു. നിലവിലെ തൊഴിലുടമയുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ സൗദി തൊഴില്‍ സാമൂഹിക ക്ഷേമ വിഭാഗവുമായി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഇക്കാമ നല്‍കി തുടങ്ങുക എന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ഒക്‌ടോബര്‍ അഞ്ച് മുതലാണ് യമനികള്‍ക്ക് ഇക്കാമ നല്‍കി തുടങ്ങുക.

അതേസമയം നിയമാനുസൃതം സൗദിയിലെത്തിയ ഐഡി കാര്‍ഡ് ഉള്ളവരുടെ ആശ്രിതര്‍ക്ക് ഇക്കാമ കരസ്ഥമാക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല. വ്യക്തികള്‍ മുഖേനയുള്ള അപേക്ഷയും സ്വീകരിക്കില്ലെന്നും അബ്ഷീര്‍, മുഖീം തുടങ്ങിയ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇലക്‌ട്രോണിക്ക് സംവിധാനം വഴി പദ്ധതി പ്രയോജനപ്പെടുത്തണമെന്നും സൗദിയിലെ യമന്‍ പൗരന്‍മാരോട് ജനറല്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top