15 ദിവസം കൊണ്ട് 30 കോടി കാഴ്ച്ചക്കാര്‍; ദിനംപ്രതി ശരാശരി രണ്ടുകോടി ആളുകള്‍ കാണുന്നു; ഇത് ടെയ്‌ലര്‍ സ്വിഫ്റ്റ് മാജിക് (വീഡിയോ)

ടെയ്‌ലര്‍ സ്വിഫ്റ്റ്

വീഡിയോ ഗാനങ്ങള്‍ കാഴ്ച്ചക്കാര്‍ ഇടിച്ചുകയറി കാണുന്നത് ആദ്യ സംഭവമല്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍കൊണ്ട് കാഴ്ച്ചക്കാര്‍ കോടി കടന്നാലോ? അതും വെറും 15 ദിവസങ്ങള്‍കൊണ്ട് 30 കോടി കാഴ്ച്ചക്കാര്‍ എന്ന കണക്കുകേട്ടാല്‍ അതിശയിക്കുകതന്നെ ചെയ്യും.

അതായത് ഓരോ ദിവസവും ശരാശരി രണ്ടുകോടി ആളുകള്‍ കാണുന്നുണ്ട് ഈ സംഗീത വീഡിയോ. ടെയ്‌ലര്‍ സ്വിഫ്റ്റ് ആടിപ്പാടി തകര്‍ക്കുന്ന ലുക്ക് വാട്ട് യു മെയ്ഡ് മീ ഡു എന്ന ഗാനമാണ് ഇത്രയും കാഴ്ച്ചക്കാരെ ആകര്‍ഷിച്ചിരിക്കുന്നത്.

ഇങ്ങനെ കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നത് ടെയ്‌ലര്‍ സ്വിഫ്റ്റിന് പുത്തരിയൊന്നുമല്ല. എന്നാല്‍ ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ യുടൂബ് കാഴ്ച്ചകളുടെ പേരില്‍ കയ്യടക്കിവച്ചിരിക്കുന്ന പല റെക്കോര്‍ഡുകളും ഇവിടെ തകര്‍ന്നുവീഴും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top