ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍; പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ നീക്കം

പ്രതീകാത്മക ചിത്രം

വരും ദിവസങ്ങളില്‍ ഇന്ധനവില കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടിയുടെ പരിധിയില്‍ പെട്രോളിയം ഉത്പ്പന്നങ്ങളെ കൊണ്ടുവരാനാണ് നീക്കം. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇത്തരത്തിലൊരു സൂചന മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതിതയാറാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്രൂഡോയില്‍ വില കൂടുന്നതാണ് ഇന്ധനവില ഉയരാന്‍ കാരണം. വരും ദിവസങ്ങളില്‍ ക്രൂഡോയില്‍ വില കുറഞ്ഞേക്കും. ദിവസേനയുളള ഇന്ധനവില നിര്‍ണയമായതിനാല്‍ ഇന്ധനവിലയും കുറയും. ഈ രീതി തികച്ചു സുതാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടാക്‌സായി ഈടാക്കുന്ന തുകതന്നെ വിലയുടെ പകുതിയിലേറെയാണ്. ഇതിനൊപ്പം പെട്രോള്‍ പമ്പുകള്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചതും എണ്ണ വിപണന കമ്പനികള്‍ അധിക ലാഭം ഈടാക്കാന്‍ തുടങ്ങിയതും വില വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top