ഉശിരും അതിലേറെ അബദ്ധവുമായി വീണ്ടും ഷാജിപ്പാപ്പന്‍; ആട് 2 മെയ്ക്കിംഗ് വീഡിയോ പുറത്തുവന്നു

ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു. ഷാജിപ്പാപ്പന്‍ എന്ന കഥാപാത്രമായി ജയസൂര്യതന്നെ വെള്ളിത്തിരയില്‍ നിറഞ്ഞാടും. പാപ്പനെ ആരാധിക്കുന്ന ലക്ഷക്കണക്കിന് സിനിമാ പ്രേമികളെ ഒട്ടും നിരാശപ്പെടുത്താത്ത രീതിയിലാണ് ആട് 2 വരുന്നത്.

ഒന്നാം ഭാഗം ഒരു വലിയ വിജയമാകാതിരുന്നിട്ടും രണ്ടാം ഭാഗമെടുക്കാന്‍ സംവിധായകന്‍ മിഥുനും കൂട്ടര്‍ക്കും ധൈര്യം പകര്‍ന്നതും ജയസൂര്യയുടെ കഥാപാത്രത്തോടുള്ള പ്രേക്ഷകരുടെ ഇഷ്ടമാണ്. പുതുമയുള്ള കഥാ അവതരണമായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അതോടൊപ്പം താരങ്ങളുടെ ഗെറ്റപ്പിലെ മാറ്റങ്ങളും ശ്രദ്ധ നേടി. ഒന്നാം ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലുമുണ്ടാകും.

നേരത്തെ ഇറങ്ങിയ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ഒരു ആടായിരുന്നു. ഇത്തവണയും ആട് ഒരു കഥാപാത്രമാകുമോ എന്ന് വെളിപ്പെടുത്തിയിട്ടില്ല. ആദ്യഭാഗത്തെ ഏറ്റെടുത്തതിനേക്കാളേറെ ആട് 2നെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നുറപ്പാണ്. കാരണം ഷാജിപ്പാപ്പന്റെ ആരാധകവൃന്ദം ദിവസം കഴിയുന്തോറും വലുതാവുകയാണ്. ഷാജിപ്പാപ്പന്‍ ക്രിസ്മസിനെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ഉറപ്പ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top