മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ ഗാനങ്ങള്‍ പുറത്തിറങ്ങി; ‘ഒപ്പത്തിന്’ ശേഷം വീണ്ടും മികവ് തെളിയിച്ച് ഫോര്‍ മ്യൂസിക്; ഗാനങ്ങള്‍ കേള്‍ക്കാം

ചിത്രത്തിന്റെ പോസ്റ്റര്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വില്ലന്‍’ ലെ ഗാനങ്ങള്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഒപ്പത്തിന് ശേഷം മികവാര്‍ന്ന ഗാനങ്ങളുമായി ‘ഫോര്‍മ്യൂസിക്’ കേള്‍വിക്കാരെ വീണ്ടും പിടിച്ചിരുത്തിയെന്നുവേണം പറയാന്‍. പുലിമുരുകനുശേഷം യേശുദാസ് വീണ്ടും ലാല്‍ ചിത്രത്തിനായി പാടുന്നുവെന്ന പ്രത്യേകതയുമുണ്ട്

ചിത്രത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം മഞ്ജു വാര്യര്‍മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാവും വില്ലന്‍. മോഹന്‍ലാലിന്റെ ഭാര്യയായാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. തമിഴ് നടന്‍ വിശാലും ഹന്‍സികയും പ്രധാനാന വേഷത്തില്‍ എത്തുന്നുണ്ട്.

റോക്ക് ലൈന്‍ വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും 8കെയില്‍ ചിത്രീകരിക്കുന്ന സിനിമയാകും വില്ലന്‍. പുലിമുരുകനില്‍ സംഘടനരംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ശരീരഭാരം കുറച്ച്,സോള്‍ട്ട് ആന്റെ് പെപ്പര്‍ ലുക്കില്‍ പുറത്തിറങ്ങിയ ഫസ്റ്റ ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. മിസ്റ്റര്‍ ഫ്രോഡാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. 2013ല്‍ പുറത്തിറങ്ങിയ റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഒടുവിലായി പൊലീസ് വേഷത്തില്‍ എത്തിയത്. മടമ്പി, ഗ്രാന്‍മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top