ദില്ലി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എന്‍എസ്‌യുവിന് തകര്‍പ്പന്‍ ജയം; എബിവിപിക്ക് അടിപതറി

ദില്ലി: ദില്ലി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എന്‍എസ്‌യുഐ മികച്ച വിജയം സ്വന്തമാക്കി. പത്തുവര്‍ഷത്തോളം നീണ്ട എബിവിപിയുടെ ആധിപത്യം തകര്‍ത്താണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന ചരിത്ര വിജയം സ്വന്തമാക്കിയത്. നാലില്‍ മൂന്ന് സീറ്റുകളും എന്‍എസ്‌യു ഐ നേടി. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സീറ്റുകള്‍ എന്‍എസ്‌യു സ്വന്തമാക്കി. എബിവിപിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്.


2007 മുതല്‍ ഇവിടെ യൂണിയന്‍ ഭരണം എബിവിപിക്കാണ്. എന്നാല്‍ ഇത്തവണ ആ വിജയക്കുതിപ്പിന് എന്‍എസ്‌യു വിരാമമിട്ടു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍എസ് യുവിന്റെ റോക്കി തുഷീദ് വിജയിച്ചു. എബിവിപിയുടെ രജത് ചൗധരിയെയാണ് തുഷീദ് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും എന്‍എസ്‌യു സ്ഥാനാര്‍ത്ഥികള്‍ വിജയം വരിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് മാത്രമാണ് എബിവിപിക്ക് വിജയിക്കാനായത്.

എന്‍എസ് യുവിന്റെ വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. വിജയിച്ച സ്ഥാനാര്‍ത്ഥികളെ അഭിനന്ദിച്ച രാഹുല്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നന്ദി രേഖപ്പെടുത്തി.


ഏറ്റവും ഒടുവില്‍ 2012 ലാണ് ദില്ലി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍എസ്‌യു ഐ സ്ഥാനാര്‍ത്ഥി വിജയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top