എയര്‍ടെല്‍ വോയിസ് ഓവര്‍ എല്‍ടിഇ സര്‍വ്വീസ് ആരംഭിച്ചു; ജിയോ നല്‍കുന്ന എല്ലാ സേവനങ്ങളും നല്‍കും

അങ്ങനെ എയര്‍ടെല്ലും വോയിസ് ഓവര്‍ എല്‍ടിഇ സാങ്കേതിക വിദ്യയിലേക്ക് മാറുന്നു. ജിയോ മാത്രം ഇന്ത്യയില്‍ ലഭ്യമാക്കിയിരുന്ന ഈ സാങ്കേതികവിദ്യ എല്ലാരീതിയിലും മുന്നേറാന്‍ ശ്രമിക്കുന്ന എയര്‍ടെല്ലിന് കൂടുതല്‍ മത്സരക്ഷമത നല്‍കും. ജിയോ വന്നതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് എയര്‍ടെല്‍ ഈ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതെന്നതും ശ്രദ്ധേയം.

മുംബൈയിലാണ് ആദ്യഘട്ടത്തില്‍ വിഒഎല്‍ടിഇ ആദ്യം നല്‍കുക. ക്രമേണ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും പിന്നെ ചെറുപട്ടണങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ഇതോടെ മുംബൈയിലെ ഉപഭോക്താക്കള്‍ക്ക് എല്ലാ സ്ഥലത്തേക്കും ഫ്രീകോള്‍ നല്‍കാന്‍ എയര്‍ടെല്‍ തയാറായി. നിലവില്‍ 26 കോടി ഉപഭോക്താക്കളോടെ ജിയോയുമായി കടുത്ത മത്സരമാണ് എയര്‍ടെല്‍ നടത്തുന്നത്.

ജിയോയുമായി മത്സരിച്ചുനില്‍ക്കാനുറച്ച് മറ്റ് ടെലക്കോം കമ്പനികള്‍ നിരവധി ഓഫറുകളുമായി കളം നിറഞ്ഞിരുന്നുവെങ്കിലും സാങ്കേതിക വിദ്യയില്‍ പിന്നോക്കം നിന്നത് ഏവര്‍ക്കും തിരിച്ചടിയായിരുന്നു. എല്ലാവരും 4ജി, അതായത് എല്‍ടിഇ സര്‍വീസ് മാത്രം നല്‍കിയപ്പോള്‍ ജിയോ വോയ്‌സ് ഓവര്‍ എല്‍ടിഇയാണ് നല്‍കിയത്. ഈ സാങ്കേതികവിദ്യയാണ് ജിയോയെ ഇത്ര മികച്ച ഓഫറുകള്‍, പ്രത്യേകിച്ച് കോളിംഗ് ഓഫറുകള്‍ നല്‍കാന്‍ സഹായിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top