ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രിക്ക് ഉജ്ജ്വല വരവേല്‍പ്പ്; പ്രോട്ടോകോള്‍ മറികടന്ന് മോദി നേരിട്ടെത്തി സ്വീകരിച്ചു

ഷിന്‍സോ ആബെയെ സ്വീകരിക്കുന്ന നരേന്ദ്ര മോദി

ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയില്‍ എത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ഷിന്‍സോയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോകോള്‍ മറികടന്ന് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഷിന്‍സോയൊടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ അക്കി അബെയും ഉണ്ടായിരുന്നു.

ഗുജറാത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ന്യത്ത രൂപങ്ങളുടെയും വാദ്യഘോഷങ്ങളോടെയാണ് ആബൈയെയും ഭാര്യയെയും വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഇതിന് പുറമെ നിരവധി ബുദ്ധ സന്യാസിമാരും ഉണ്ടായിരുന്നു. ഔദ്യോഗിക വേഷത്തിലെത്തിയ ഇരുവരും ഉടന്‍ തന്നെ ഇന്ത്യന്‍ വസ്ത്രധാരണത്തിലേക്ക് മാറി. തുടര്‍ന്ന് ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിലെത്തിയ ഇരുവരും ആശ്രമത്തിലെ സന്ദര്‍ശക ബുക്കില്‍ പേരുകള്‍ എഴുതിയ ശേഷമാണ് പ്രവേശിച്ചത്.

12ാം മത് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഷിന്‍സോ, നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന് പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തും. പദ്ധതിയുടെ ശിലാസ്ഥാപനവും ഇരുവരും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യുന്നത്. അഹമ്മദാബാദ് മുതല്‍ മുംബൈ വരെയാണ് ബുള്ളറ്റ് ട്രെയിന്‍ ഓടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top