പാലക്കാട്ടെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; ഒരാള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കോട്ടായിയില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസിന്റെ പിടിയിലായി. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായിരിക്കുന്നത്.

കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകളായ ഷീജയുടെ സുഹൃത്താണ് പിടിയിലായ സുദര്‍ശന്‍. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തുവെച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.

കോട്ടായിയില്‍ പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (62) എന്നിവരെ ഇന്ന് രാവിലെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ പാലുമായെത്തുന്ന അയല്‍വാസിയായ സ്ത്രീയിലൂടെയാണ് കൊലപാതകം പുറം ലോകം അറിഞ്ഞത്. മരുമകള്‍ ഷീജയെ കൈയും താലും കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ അയല്‍ക്കാരി കണ്ടെത്തി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയതോടെയാണ് കൊലപാതകവിവരം അറിയുന്നത്.

അവശനിലയിലായിരുന്ന ഷീജയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top