ഓര്‍മകള്‍ പങ്കുവെച്ച് ബിഗ്ബി; ഋതുപര്‍ണഘോഷ് ഇന്ത്യകണ്ട ബഹുമുഖ പ്രതിഭ

ബിഗ്ബി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

ദില്ലി: സത്യജിത് റായ്ക്കുശേഷം ഇന്ത്യകണ്ട ബഹുമുഖ പ്രതിഭയാണ് ഋതുപര്‍ണഘോഷ് എന്ന് അമിതാഭ് ബച്ചന്‍. ബിഗ്ബിയും ഘോഷും ഒന്നിച്ച ”ദ ലാസ്റ്റ് ലിയര്‍” എന്ന ചിത്രം പുറത്തിറങ്ങി ചൊവ്വാഴ്ച 10 വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ട്വിറ്ററിലൂടെ ആദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

‘ഘോഷ് ബംഗാളി സിനിമയ്ക്ക് സമ്മാനിച്ചത് പുതിയ മുഖമാണ്, മനുഷ്യ ബന്ധങ്ങളെയും സാമൂഹിക വിഷയങ്ങളെയും കോര്‍ത്തിണക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.’ അദ്ദേഹം നമ്മളെ വിട്ടുപോയത് വളരെ പെട്ടെന്നാണെന്നും അമിതാഭ് ട്വിറ്ററില്‍ കുറിച്ചു.

2013 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഘോഷ് മരണപ്പെടുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ”ചിത്രാങ്കത” ആയിരുന്നു അവസാന ചിത്രം. 74 കാരനായ അമിതാഭിന്റെ ആദ്യ ഇംഗ്ലീഷ് സിനിമ ആയിരുന്നു ”ദ ലാസ്റ്റ് ലിയര്‍”. 2007ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ മികച്ച കഥാചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top