ആള്‍ദൈവം ഗുര്‍മീതിന് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് ആശ്രമത്തിലെ വനിതാ ഗുണ്ടകളെന്ന് റിപ്പോര്‍ട്ട്

സിര്‍സ: അനുയായിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് സുരക്ഷ ഒരുക്കാനായി ആത്മഹത്യാ സ്‌ക്വാഡും, ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ വനിതാ ഗുണ്ടാ സംഘങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഗുര്‍മീതിന് എല്ലാ രാത്രികളും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യം എന്ന് ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശ്രമത്തിലെത്തുന്ന ഭക്തരായ പെണ്‍കുട്ടികളെ വശീകരിച്ച് ഗുര്‍മീതിന് എത്തിച്ച് നല്‍കിയതും ഇവരായിരുന്നു, നിരവധി രാഷ്ട്രിയ സാംസ്‌കാരിക നേതാക്കളും ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകാരായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. സംഘത്തിലുള്ള ചില വനിത ഗുണ്ടകള്‍ ആശ്രമത്തില്‍ ഇപ്പോഴും ഉണ്ടെന്നും മറ്റുള്ളവര്‍ ഗുര്‍മീത് അറസ്റ്റിലായതിന് പിന്നാലെ രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2002 ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഓഗസ്റ്റ് 25 നാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്‍ന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പഞ്ച്കുള പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവം നടത്തിയത്.

ഗുര്‍മീത് തലവനായ ദേരാ സച്ചാ സൗദ എന്ന ആത്മീയ സംഘടന പാക് പ്രവശ്യയായ ബലൂചിസ്താനില്‍ ഷാ മസ്താന 1948ല്‍ ആരംഭിച്ചതാണ്. ഷാ മസ്താനയ്ക്കുശേഷം 1960 മുതല്‍ ഷാ സത്‌നം തലവനായി. സത്‌നത്തിന്റെ ഭക്താനായിരുന്നു ഗുര്‍മീതിന്റെ പിതാവ്. 1990 സെപ്തംബര്‍ 23നാണ് സത്‌നം തന്റെ പിന്‍ഗാമിയായി ഗുര്‍മീത് റാം റഹീമിനെ പ്രഖ്യാപിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top