കടകംപള്ളിയുടെ ചൈനീസ് യാത്ര തടഞ്ഞത് പ്രോട്ടോകോള്‍ വിഷയത്തിലെന്ന് കേന്ദ്രം

വികെ സിംഗ്, കടകംപള്ളി സുരേന്ദ്രന്‍

ദില്ലി: കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്ക് ഔദ്യോഗികയാത്ര ചെയ്യുന്നതിന് അനുമതി നല്‍കാതിരുന്ന വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കടംപള്ളി സുരേന്ദ്രന് അനുമതി നല്‍കാത്തത് പ്രോട്ടോക്കോള്‍ പ്രശ്‌നം മൂലമാണെന്ന് വിദേശകാര്യസഹമന്ത്രി വികെ സിംഗ് വ്യക്തമാക്കി.

സംസ്ഥാന മന്ത്രിയേക്കാള്‍ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുമായാണ് ചൈനയില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇത് രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന വിഷയമായതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് കേരളാ ടൂറിസം മന്ത്രിയുടെ ചൈനീസ് യാത്രവിലക്കിയതിനെക്കുറിച്ചുള്ള കേന്ദ്രനിലപാട് വിദേശകാര്യമന്ത്രി അറിയിച്ചത്.

ടൂറിസവുമായി ബന്ധപ്പെട്ട പരിപാടിക്ക് കടകംപള്ളി സുരേന്ദ്രന് ചൈനീസ് യാത്രയ്ക്ക് അനുമതി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചത് വിവാദമായിരുന്നു. കാരണം വിശദീകരിക്കാതെയായിരുന്നു അനുമതി നിഷേധിച്ചത്. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ന്ന് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ ചൈന തര്‍ക്ക പ്രശ്‌നമാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നായിരുന്നു പിന്നീട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top