ബിജെപി നേതാവിന്റെ മകനെതിരെ ഉറച്ച നിലപാട് സ്വീകരിച്ച വര്‍ണിക കുണ്ഡുവിന്റെ പിതാവിനെ സ്ഥലം മാറ്റി സര്‍ക്കാരിന്റെ പ്രതികാര നടപടി

വര്‍ണികയും പിതാവും

ചണ്ഡിഗഢ്: ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബര്‍ളയുടെ മകന്‍ വികാസ് ബര്‍ളയ്‌ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച വര്‍ണിക കുണ്ഡുവിന്റെ പിതാവ് വീരേന്ദര്‍ കുണ്ഡുവിനെ സ്ഥലം മാറ്റി സര്‍ക്കാരിന്റെ പ്രതികാര നടപടി. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിലെ അഡീഷണല്‍ ചീഫ് ക്രെട്ടറിയായിരുന്ന അദ്ദേഹത്തിന് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ വഹിച്ചിരുന്ന സ്ഥാനത്തേക്കാള്‍ താഴ്ന്ന പദവിയാണ് വീരേന്ദര്‍ കുണ്ഡുവിന് ലഭിച്ചിരിക്കുന്നത്.

കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്ത വികാസ് ബര്‍ളയ്‌ക്കെതിരെ വര്‍ണിക ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയായിരുന്നു സംഭവം പുറംലോകമറിയുന്നത്. വികാസ് ബര്‍ളയും സുഹൃത്ത് ആഷിഷ് കുമാറിനേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പല രീതിയിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെങ്കിലും ബിജെപി നേതാവിനെതിരെയുള്ള പരായില്‍ വര്‍ണിക ഉറച്ച നിന്നിരുന്നു. വികാസിന്റെ ജാമ്യാപേക്ഷ ചണ്ഡിഗഢ് കോടതി തള്ളിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് വീരേന്ദര്‍ കുണ്ഡുവിനെ സ്ഥലം മാറ്റിയതെന്നും ശ്രദ്ധേയമാണ്.

സ്ഥലം മാറ്റിയതിനുള്ള കൃത്യമായ കാരണങ്ങള്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡറില്‍ കാണിക്കുന്നില്ല. ബിജെപി നേതാവിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ച്, മകള്‍ക്കൊപ്പം നിന്നതിനാണ് കുണ്ഡുവിനെ സ്ഥലം മാറ്റിയതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top