തമിഴ് റോക്കേഴ്‌സ് അഡ്മിന്‍ അറസ്റ്റില്‍; അറസ്റ്റിലായത് അനധികൃതമായി വെബ്‌സൈറ്റില്‍ സിനിമകള്‍ പ്രചരിപ്പിച്ച ഗൗരി ശങ്കര്‍

വിശാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍

ചെന്നൈ: അനധികൃതമായി വെബ്‌സൈറ്റില്‍ സിനിമകള്‍ പ്രചരിപ്പിക്കുന്ന സംഘത്തലവന്‍ അറസ്റ്റിലായതായ് സൂചന. തമിഴ് റോക്കേഴ്‌സ് തലവന്‍ ഗൗരി ശങ്കര്‍ ആണ് കസ്റ്റഡിയിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ് റോക്കേഴ്‌സ് അഡ്മിന്‍ എന്ന പേരിലാണ് ഇയാള്‍ സിനിമകള്‍ അപ്‌ലോഡ് ചെയ്തതെന്ന് പോലീസ് പറയുന്നു. നടന്‍ വിശാലാണ് ഇയാളെക്കുറിച്ച് വിവരം നല്‍കിയതെന്നാണ് സൂചന.

ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് അറസ്റ്റ്. ”സുപ്രധാന വിവരങ്ങളാണ് പുറത്ത് വരുന്നത്, പോലീസ് അന്വേഷിക്കുന്നുണ്ട്. എനിക്ക് കുറച്ച് സമയം അനുവദിക്കണം, നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഞാന്‍ അന്വേഷിച്ച് പറഞ്ഞുതരാം,” നിര്‍മാതാക്കളുടെ സംഘടന പ്രസിഡന്റുകൂടിയായ വിശാല്‍ പറഞ്ഞു. നടിഗര്‍ സംഘം സെക്രട്ടറി ആയതുമുതല്‍ വിശാല്‍ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രംഗത്തുണ്ട്.

തമിഴ് സിനിമകള്‍ കൂടാതെ മലയാളം, ഹിന്ദി ചിത്രങ്ങളും ഇയാള്‍ ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്തതായാണ് വിവരം. നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടും പ്രയോജനമില്ലാത്ത പശ്ചാത്തലത്തില്‍ ആണ് അറസ്റ്റ് എന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

എന്നാല്‍ അറസ്റ്റിലായത് ഗൗരിശങ്കര്‍ അല്ലെന്നും തമിഴ്ഗണ്‍ എന്ന വ്യാജസൈറ്റിന്റെ തലവന്‍ അണെന്നും ചിലര്‍ പറയുന്നു. പുതിയ ചിത്രമായ തുപ്പറിവാളന്റെ പ്രചരണത്തിനായാണ് വിശാല്‍ ശ്രമിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top