ട്രാക്ടറില്‍ പോറല്‍ വീഴ്ത്തി; ആറുവയസ്സുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നു

അമൃത്‌സര്‍: ട്രാക്ടറിന് പോറല്‍ വീഴ്ത്തി എന്നാരോപിച്ച് ആറുവയസ്സുകാരനെ കൊലപ്പെടുത്തി. സംഭവത്തില്‍ മലക്പൂര്‍ സ്വദേശി ഗുര്‍പ്രീത്(18) സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

അമൃത്‌സറില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി മലക്പൂര്‍ ഗ്രാമത്തില്‍ ആണ് സംഭവം. ഒന്നാംക്ലാസ്സുകാരന്‍ ശുഭ്പ്രീത് സിംഗാണ് കൊല്ലപ്പെട്ടത്. ”തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഞങ്ങള്‍ക്ക് ലഭിക്കുന്നത്, അപ്പോള്‍ തന്നെ ഗ്രാമത്തില്‍ ചെന്ന് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കര്‍ഷകനായ ഗുര്‍മേജ് സിംഗിന്റെ വൈക്കോല്‍പ്പുരയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു,” അമൃത്‌സര്‍ റൂറല്‍ എസ്പി പരംപാല്‍ പറഞ്ഞു.

ഗുര്‍മേജ് സിംഗിന്റെ മകനാണ് അറസ്റ്റിലായ ഗുര്‍പ്രീത്. അതേസമയം, തന്റെ ട്രാക്ടറില്‍ പോറല്‍ വീഴ്ത്തി കുട്ടി എന്നും ശല്യപ്പെടുത്താറുണ്ടെന്നും അതില്‍ പ്രകോപിതനായി താന്‍ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top