വഴിയോരത്തെ കുഞ്ഞു ഗായികയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം നല്‍കി നടന്‍ ജയസൂര്യ

ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

വഴിയോരത്ത് പാടിയ കുഞ്ഞു ഗായികയ്ക്ക് സിനിമയില്‍ അവസരമൊരുക്കിയിരിക്കുകയാണ് നടന്‍ ജയസൂര്യ. പതിനൊന്ന് വയസ്സുകാരി ശിവഗംഗയ്ക്കാണ് സിനിമയില്‍ പാടാനും, അഭിനയിക്കാനും താരം അവസരമൊരുക്കിയിരിക്കുന്നത്‌.

കഴിഞ്ഞ ദിവസം ശിവഗംഗ വഴിയരികില്‍നിന്ന് പാടുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട ജയസൂര്യ തന്റെ പേജിലൂടെ അത് ഷെയര്‍ ചെയ്തിരുന്നു. കുട്ടിയുടേത് ഗംഭീര പ്രകടനമാണെന്നും വിവരങ്ങള്‍ അറിയുന്നവര്‍ അറിയിക്കണമെന്നും ജയസൂര്യ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. നിരവധി പേര്‍ കുട്ടിയുടെ വിവരങ്ങള്‍ കമന്റായി കുറിച്ചു.

ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റുമായി താരം വീണ്ടും എത്തുകയായിരുന്നു. ഫെയ്‌സ്ബുക്കിലെ വീഡിയോയില്‍ കണ്ട പെണ്‍കുട്ടി ശിവഗംഗയാണെന്നും അടുത്ത തന്റെ ചിത്രത്തില്‍ ഈ മിടുക്കി ഒരു ഗാനം പാടുകയും ഒപ്പം അഭിനയിക്കുകയും ചെയ്യുമെന്നും ജയസൂര്യ അറിയിച്ചു.

ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്‌

രാജേഷ് ജോര്‍ജ് കുളങ്ങര നിര്‍മ്മിച്ച് നവാഗത സംവിധായകനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രിയിലാണ് ശിവഗംഗ പാടുന്നതും അഭിനയിക്കുന്നതും. ശിവഗംഗയുടെ വിവരങ്ങള്‍ നല്‍കിയ എല്ലാ സുമനസ്സുകള്‍ക്കും ജയസൂര്യ നന്ദി അറിയിക്കുകയും ചെയ്തു.

ജയസൂര്യ ഷെയര്‍ ചെയ്ത വീഡിയോ

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top