മുന്‍ മോഡലിനെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി നിയമിച്ചു

ഹോപ് ഹിക്‌സ്‌

വാഷിങ്ടണ്‍: മുന്‍ മോഡലായ യുവതിയെ വൈറ്റ് ഹൗസിലെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടറായി നിയമിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്. 28 വയസുകാരിയായ ഹോപ് ഹിക്‌സിനെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്റെ ഇടക്കാല ഡയറക്ടറായാണ് നിയമിച്ചത്. ഈ വിഭാഗത്തിന്റെ തലവനായിരുന്ന ആന്തണി സ്‌കാരമൂച്ചിയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ചുമതല ഹോപ് ഹിക്‌സിന് നല്‍കിയത്.

വൈറ്റ് ഹൗസ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഹോപ്. ഇതിനിടെയാണ് പുതിയ ചുമതലയില്‍ അവര്‍ നിയമിക്കപ്പടുന്നത്.

 ട്രം​പി​ന്‍റെ മ​ക​ൾ ഇ​വാ​ൻ​ക​യു​ടെ സ്ഥാ​പ​ന​ത്തി​ൽ മോ​ഡ​ലും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​റു​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഹോ​പ് 2015ലാ​ണ് ട്രം​പി​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സം​ഘ​ത്തി​ൽ അം​ഗ​മാ​കു​ന്ന​ത്. തുടര്‍ന്ന് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ വൈറ്റ് ഹൗസില്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സില്‍ നിയമിക്കപ്പെടുകയായിരുന്നു. ഈ പദവയില്‍ നിന്നാണ് ആന്തണി സ്‌കാരമൂച്ചിയുടെ പിന്‍ഗാമിയായി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ പദവിയിലെത്തുന്നത്.

വൈറ്റ് ഹൗസില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഒത്തുപോകാത്തതിനാല്‍ രാജിവയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥ നിരയിലെ ഒടുവിലത്തെ ആളാണ് കഴിഞ്ഞദിവസം പുറത്താക്കപ്പെട്ട ആന്തണി സ്‌കാരമൂച്ചി. ട്രംപ് സ്ഥാനമേറ്റ് ഒന്‍പതു മാസം തികയുന്നതിനിടെ 15 ലധികം ഉന്നത ഉദ്യോഗസ്ഥരാണ് വൈറ്റ് ഹൗസ് വിട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top