ഒത്തുകൂടിയവരെയും ടെക് ലോകത്തെയും ഞെട്ടിച്ച് ആപ്പിള്‍; യഥാര്‍ത്ഥ താരം ആപ്പിള്‍ X; നിലവിലെ ഏറ്റവും കരുത്തനായ സ്മാര്‍ട്ട് ഫോണ്‍

ഇത് ആപ്പിളാണ്, അതുകൊണ്ട് അതിശയിക്കാനും അത്ഭുതപ്പെടാനും തയാറെടുത്താണ് ഏവരും കമ്പനിയുടെ പുത്തന്‍ ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കുന്ന ചടങ്ങിന് എത്തിയത്. ആദ്യം ആപ്പിള്‍ വാച്ച് അവതരിക്കപ്പെട്ടു. ഏവര്‍ക്കും വാച്ച് നന്നേ പിടിച്ചു. പിന്നീട് ടിവി, പിന്നെയെത്തിയത് പുത്തന്‍ ഐഫോണ്‍.

ഐഫോണ്‍ 8 എന്നും 8 പ്ലസ്സ് എന്നും പേരിട്ട് അവയും അവതരിപ്പിക്കപ്പെട്ടു. ഐഫോണ്‍ 7 എന്ന നിലയില്‍നിന്നും ഒരു അപ്‌ഗ്രേഡ് എന്ന നിലയില്‍ പുതിയ ഐഫോണിന്റെ പ്രത്യേകതകള്‍ ഏവരും സാകൂതം നോക്കിക്കണ്ടു. എന്നാല്‍ ആപ്പിള്‍ കാത്തുവച്ച അത്ഭുതം ഇവയൊന്നുമായിരുന്നില്ല.

ഒരു സംഗതി കൂടി എന്ന മുഖവുരയ്ക്കുശേഷം ആപ്പിള്‍ സാക്ഷാല്‍ ചടങ്ങിലെ നായകനെ വേദിയിലേക്ക് ആനയിച്ചു. അതെ, സാക്ഷാല്‍ ഐഫോണ്‍ X. ഐഫോണ്‍ 10 എന്നുവേണം വായിക്കാന്‍. ഐഫോണ്‍ അവതരിപ്പിച്ചിട്ട് 10 വര്‍ഷം തികയുമ്പോള്‍ പുറത്തുവന്ന യതാര്‍ത്ഥ താരം.

പത്തുലക്ഷത്തിലൊരു സാധ്യത പോലുമില്ല ഫോണിന് കബളിപ്പിക്കപ്പെടാന്‍. ഫിംഗര്‍ പ്രിന്റ് സെന്‍സറിനുപകരം മുഴുവന്‍ വിശ്വാസവും ആപ്പിള്‍ അര്‍പ്പിച്ചിരിക്കുന്നത് ക്യാമറയിലാണ്. കൂരിരുട്ടത്തുപോലും തന്റെ ഉടമസ്ഥനെ ഫോണ്‍ തിരിച്ചറിയുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

ഏറ്റവും മികച്ച സെന്‍സറുകളും ഒഴുകിയിറങ്ങുന്ന ഡിസ്‌പ്ലേയുമൊക്കെയായി ഒരു വിസ്മയം തന്നെയാണ് ഐഫോണ്‍ 10. ഹോം ബട്ടണ്‍ ആപ്പിള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ഐ ഫോണിന്റെ സാമ്പ്രദായിക രീതിയില്‍നിന്നുള്ള വലിയ മാറ്റമാണ്.

ഐഫോണ്‍ 10ന്റെ കൂടുതല്‍ പ്രത്യേകതകള്‍ ചിത്രങ്ങളിലൂടെ താഴെ കാണാം. ചിത്രങ്ങള്‍ക്ക് കടപ്പാട് cnet.com

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top