ഐഫോണ്‍ 8, 8 പ്ലസ് എന്നീ മോഡലുകള്‍ അവതരിച്ചു; കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും

ഐഫോണ്‍ 8 ഉം 8 പ്ലസ്സും മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെ ഐഫോണ്‍ 8 4.7 ഇഞ്ച് ഡിസ്‌പ്ലേയോടും ഐഫോണ്‍ 8 പ്ലസ് 5.5 ഇഞ്ച് ഡിസ്‌പ്ലേയോടുമായിട്ടാണ് എത്തിയത്. ഇത്തവണയും ഹെഡ്‌ഫോണ്‍ ജാക്ക് ഉള്‍പ്പെടുത്തിയിട്ടില്ല.

ഐഫോണ്‍ 7നേക്കാളും 30% പ്രവര്‍ത്തന മികവാണ് ഫോണിനുള്ളത്. ശബ്ദമികവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍ 8ന് ഒരു ക്യാമറയാണ് പിന്‍ഭാഗത്തുള്ളത്. 12 മെഗാപിക്‌സലാണ് ക്യാമറ. 8 പ്ലസിന് രണ്ട് 12 മെഗാ പിക്‌സല്‍ ക്യാമറകളാണുള്ളത്. ഒരു മൊബൈലില്‍ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും ശക്തമായ പ്രൊസസ്സര്‍, ഏറ്റവും കാഠിന്യമേറിയ ഡിസ്‌പ്ലേ ഗ്ലാസ് എന്നൊക്കെയുള്ള നിരവധി പ്രത്യേകതകളാണ് ആപ്പിള്‍ അവകാശപ്പെട്ടിരിക്കുന്നത്.

ഐഫോണ്‍ ആരാധകര്‍ കാത്തിരുന്ന ഫീച്ചറായ വയര്‍ലെസ്സ് ചാര്‍ജ്ജിംഗ് സംവിധാനം ഇത്തവണ ഐഫോണിലുണ്ട്. ഫീച്ചേഴ്‌സ് കൂടുതല്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ താഴെ കാണാം. ചിത്രങ്ങള്‍ക്ക് കടപ്പാട് cnet.com

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top