ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് ചൈനയിലുമുണ്ട് ആരാധകര്‍; ഒരു ചൈനീസ് നിര്‍മാണ കമ്പനി അവകാശങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ പ്രാദേശിക ഭാഷാ ചിത്രമായി ദൃശ്യം

മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദൃശ്യത്തിന് മറ്റൊരു നേട്ടംകൂടി. ഒരു ചൈനീസ് നിര്‍മാണ കമ്പനി ദൃശ്യത്തിന്റെ അവകാശങ്ങള്‍ വാങ്ങി. ആദ്യമായാണ് ഒരു പ്രാദേശിക ഭാഷാ ചിത്രത്തിന്റെ അവകാശങ്ങള്‍ ഒരു ചൈനീസ് കമ്പനി വാങ്ങുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണിത്.

അദ്ദേഹത്തിന്റെ കുറിപ്പും പങ്കുവച്ച വീഡിയോയും താഴെ കാണാം.

മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാർത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകർ. ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്സ് ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !! സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ എന്ന പ്രാർത്ഥനയോടെ

ജീത്തു ജോസഫ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top