ഐഫോണ്‍ 8 ഇന്ന് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍; ഗ്യാലക്‌സി നോട്ട് 8 ഇന്നുതന്നെ ഇന്ത്യന്‍ വിപണിയിലെത്തിച്ച് സാംസങ്ങ്

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8

ഗ്യാലക്‌സി നോട്ട് 7 എന്ന ഫോണിന്റെ ഓര്‍മകള്‍ ഒരു ദുസ്വപ്‌നത്തിലെന്നവണ്ണം ഉപേക്ഷിച്ച് സാംസങ്ങ് പുറത്തിറക്കിയ ഗ്യാലക്‌സി നോട്ട് 8 ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി. എല്ലാതരത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സാങ്കേതിക വിദ്യകളെല്ലാം ഫോണില്‍ സാംസങ്ങ് സമന്വയിപ്പിച്ചിരിക്കുന്നു.

6.3 ഇഞ്ച് വലിപ്പമുള്ള ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ എന്ന് സാംസങ്ങ് വിളിക്കുന്ന ഈ സ്‌ക്രീന്‍ അങ്ങേയറ്റം സുന്ദരമാണ്. അമേരിക്കയിലും ചൈനയിലും ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസ്സറില്‍ വരുന്ന ഫോണിന് മറ്റുരാജ്യങ്ങളില്‍ ഒക്ടാക്കോര്‍ എക്‌സൈനോസ് 8895 പ്രൊസസ്സറാകുമുള്ളത്. ഇന്ത്യയില്‍ എക്‌സൈനോസ് 8895 പ്രൊസസ്സറാണ് ഫോണിനുള്ളത്.

സാംസങ്ങ് ഈ മോഡലിലൂടെ ഇരട്ട ക്യാമറകള്‍ പരീക്ഷിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പ്രത്യേകത ക്യാമറകള്‍ക്കുണ്ട്. 4കെ വീഡിയോ പകര്‍ത്താന്‍ ശേഷിയുണ്ട് ഈ ക്യാമറകള്‍ക്ക്. 6 ജിബി റാമുള്ള ഫോണിന് 67,900 രൂപയോളമാണ് വില. ആമസോണില്‍ത്തന്നെ രണ്ടരലക്ഷം ആളുകളാണ് ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.

ഇന്ന് പുറത്തിറക്കുന്ന ഐഫോണ്‍ 8ന് ഒത്ത എതിരാളി എന്ന നിലയിലാണ് സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8നെ കാണുന്നത്. നിലവിലുളള ഏറ്റവും മികച്ച ഫോണ്‍ എന്ന സ്ഥാനത്തിനായാണ് ഇരുഫോണുകളും മത്സരിക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്ന നിലയില്‍ മറ്റ് ഫോണുകളെയെല്ലാം പിന്നിലാക്കാന്‍ സാംസങ്ങിന് സാധിച്ചേക്കും. എന്നാല്‍ ഗ്യാലക്‌സി നോട്ട് 7 എന്ന മോഡലിന് സംഭവിച്ചതുപോലുള്ള അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടാകാതിരിക്കാനും സാംസങ്ങ് ശ്രദ്ധ ചെലുത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top