ബണ്ടി ചോര്‍ ജയിലില്‍ ബള്‍ബ് പൊട്ടിച്ച് വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബണ്ടി ചോര്‍ (ഫയല്‍ ചിത്രം)

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിലെ സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ചുവിഴുങ്ങിയാണ് ബണ്ടി ചോര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ബണ്ടി ചോറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ പട്ടത്തെ വീട്ടില്‍ വന്‍കവര്‍ച്ച നടത്തിയ കേസിലാണ് ബണ്ടി ചോര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. പത്തുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ബണ്ടി ചോറിന് ശിക്ഷയായി ലഭിച്ചത്. ഈ വര്‍ഷം മെയ് 22 നാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ബണ്ടി ചോറിനെ കേസില്‍ ശിക്ഷിച്ചത്. 2013 ജനുവരി മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ബണ്ടി ചോര്‍ മാനസിക വിഭ്രാന്തി കാട്ടുകയും തുടര്‍ന്ന് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാനസിക രോഗം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ തിരികെ ജയിലിലേക്ക് അയച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top