ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു

തന്റെ റെയ്ഞ്ച് റോവര്‍ കാറുമായി സുറേഷ് റെയ്‌ന (ഫയല്‍ ചിത്രം)

ഇറ്റാവ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗാസിയാബാദില്‍ നിന്നും കാണ്‍പൂരിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം.

ദുലീപ് ട്രോഫി മത്സരങ്ങള്‍ക്ക് വേണ്ടി കാണ്‍പൂരിലേക്ക് പുറപ്പട്ടതായിരുന്നു താരം. ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ബ്ലൂ ടീമിന്റെ ക്യാപ്റ്റന്‍ ആണ് റെയ്‌ന. റെ​യ്ന സ​ഞ്ച​രി​ച്ച റേ​ഞ്ച് റോ​വര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. സംഭവം കണ്ട പ്രദേശ വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാറില്‍ സ്റ്റെപ്പിനി ടയര്‍ ഇല്ലാതിരുന്നതിനാല്‍ മറ്റൊരു കാറില്‍ പൊലീസ് താരത്തെ കയറ്റിവിടുകയായിരുന്നു. റെയ്‌നയ്ക്ക് പരിക്കുകളൊന്നും ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top