ടാക്‌സി സേവനം നിര്‍ത്തിയത് സൗദിയിലെ ലിമോസിന്‍ കമ്പനികള്‍ക്ക് ബാധകമല്ലെന്ന് സൗദി; വ്യക്തികളും കമ്പനികളുമടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ബാധകം

പ്രതീകാത്മക ചിത്രം

ടാക്‌സി സേവനം നിര്‍ത്തിയത് സൗദിയിലെ ലിമോസിന്‍ കമ്പനികള്‍ക്ക് ബാധകമല്ലെന്ന് സൗദി. കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് ട്രാന്‍സ്‌പോര്‍ട്ട് സമിതി മേധാവിയാണ് ഇതറിയിച്ചത്. വ്യക്തികളും കമ്പനികളും ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കാണ് ഇവ ബാധകമാവുക എന്നും കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് ട്രാന്‍സ്‌പോര്‍ട്ട് സമിതി മേധാവി പറഞ്ഞു.

സൗദിയില്‍ ടാക്‌സി സേവനങ്ങള്‍ നിര്‍ത്തിവച്ചതായി കഴിഞ്ഞ ദിവസം സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. എന്നാല്‍ സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നടപടി സൗദി നിരത്തിലൂടെ ഓടുന്ന ലിമോസിന്‍ കമ്പനികള്‍ക്കും മറ്റു ടാക്‌സികള്‍ക്കും ബാധകമല്ലെന്ന് കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് ട്രാന്‍സ്‌പോര്‍ട്ട് സമിതി മേധാവി ബന്ദര്‍ അല്‍ജാബിരി വ്യക്തമാക്കി.

വൃക്തികളും കമ്പനികളും ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കാണ് ടാക്‌സി സേവനങ്ങള്‍ നിര്‍ത്തിവെച്ച കാര്യം ബാധകമാവുക. 167,000 ഓണ്‍ലൈന്‍ ടാക്‌സികളാണ് സൗദി അറേബ്യയില്‍ സേവന രംഗത്തുള്ളത്. അതോടൊപ്പം സൗദിയില്‍ ട്രാന്‍സ്‌പോര്‍ട്ടിങ് രംഗത്ത് 1500ല്‍പരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബന്ദര്‍ അല്‍ജാബിരി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top