ഇത്തവണ സണ്ണിയില്ല, പകരമെത്തുന്നത് കരിഷ്മ ശര്‍മ; ചൂടന്‍ രംഗങ്ങളുമായി രാഗിണി എംഎംഎസ്സ് മൂന്നാം ഭാഗമെത്തുന്നു

ബോളിവുഡിലെ ചൂടന്‍ സിനിമകളില്‍ രാഗിണി എംഎംഎസിന് ഒരു സ്ഥാനമുണ്ട്. ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരെ കണ്ടെത്തി വിജയകരമായ ബിസിനസാണ് ആദ്യ രണ്ടുഭാഗങ്ങളും നേടിയത്. ഒരു ഇറോട്ടിക് സിനിമ എന്ന രീതിയിലും ത്രില്ലര്‍ എന്ന രീതിയിലും ചിത്രം അഭിപ്രായവും നേടി.

എന്തായാലും രാഗിണിയുടെ ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് ചിത്രത്തിന്റെ മൂന്നാം ഭാഗവും എത്തുകയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ നിര്‍മാതാക്കളായ ബാലാജി പിക്‌ചേഴ്‌സ് പുറത്തുവിട്ടു. ചൂടന്‍ രംഗങ്ങളുടെ കുത്തൊഴുക്ക് തന്നെ സൂചിപ്പിക്കുന്നതാണ് പോസ്റ്റര്‍. പുതിയ ചിത്രത്തിന് രാഗിണി എംഎംഎസ് 3 എന്നതിനുപകരം രാഗിണി എംഎംഎസ് 2.2 എന്നാകും പേര് എന്നും അഭ്യൂഹമുണ്ട്.

നേരത്തത്തേതിലും സെക്‌സി, കൂടുതല്‍ പേടിപ്പിക്കുന്നത് എന്നൊരു വാചകവും പോസ്റ്ററിന്റെ വരവറിയിച്ച ട്വീറ്റിലുണ്ട്. ആദ്യ ഭാഗത്ത് കൈനാസ് മോട്ടിവാലയും രണ്ടാം ഭാഗത്തില്‍ സണ്ണി ലിയോണുമാണ് ആരാധകരെ ആനന്ദത്തിലാഴ്ത്തിയതെങ്കില്‍ ഇത്തവണത്തെ ഊഴം കരിഷ്മ ശര്‍മയുടേതാണ്. സിദ്ധാര്‍ഥ് ഗുപ്തയാണ് നായകന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top