“ഗാന്ധിയുടെ നാട്ടിലെ അതിക്രമങ്ങള്‍ കണ്ട് മിണ്ടാതിരിക്കാനാവില്ല, കലാകാരന്മാരെ നിശബ്ദരാക്കാന്‍ ശ്രമിക്കരുത്”, സൈബര്‍ ആക്രമണത്തിനിടെ വീണ്ടും പ്രതികരിച്ച് എആര്‍ റഹ്മാന്‍

എആര്‍ റഹ്മാന്‍

എആര്‍ റഹ്മാനെതിരെയുള്ള സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം ഒട്ടും ഏശിയിട്ടേയില്ലെന്ന് തെളിയിച്ച് അദ്ദഹം വീണ്ടും പ്രതികരിച്ചു. കഴിഞ്ഞദിവസം ഇതെന്റെ ഇന്ത്യയല്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

കലാകാരന്മാര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പറയരുതെന്നാണ്. എങ്കിലും നിശബ്ദമാക്കാന്‍ ശ്രമിക്കേണ്ട എന്നും റഹ്മാന്‍ അഭിപ്രായപ്പെട്ടു. “ലോകത്തിന് ഒരു മാതൃകയാണ് ഇന്ത്യ. ഈ രാജ്യം ഇങ്ങനെയായത് ഒരു അത്ഭുതമാണ്. എന്നാല്‍ അതിന്റെ അടുത്ത തലത്തിലേക്കാണ് നാം പോകേണ്ടത്”, അദ്ദേഹം പറയുന്നു.

വളരെ സങ്കീര്‍ണവും വിഭിന്നവുമായ സംസ്‌കാരങ്ങളില്‍നിന്നുമാണ് നമ്മള്‍ വരുന്നത്. എന്നാല്‍ ഇന്ത്യയെന്ന വികാരമാണ് നമ്മെ ഒരുമിച്ച് നിര്‍ത്തുന്നത്. ആത്മാര്‍ത്ഥത തുളുമ്പിയ വാക്കുകളില്‍ റഹ്മാന്‍ ഇന്ത്യയെന്ന തന്റെ വികാരത്തെ തുറന്നുകാട്ടി.

ഒരു റെക്കോര്‍ഡിംഗിനിടെയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തേക്കുറിച്ച് അറിയുന്നത്. അത് ഞെട്ടിച്ചു. ഗാന്ധിജിയുടെ നാടാണ് ഇന്ത്യ. തന്റെ രാജ്യത്താണ് ഈ കൊല നടന്നത് എന്നറിഞ്ഞപ്പോള്‍ ശിരസ് കുനിഞ്ഞുപോയി, റഹ്മാന്‍ വിശദമാക്കി.

കഴിഞ്ഞദിവസം സ്ഥിരം സംഘപരിവാര്‍ പല്ലവിയായ പാകിസ്താനിലേക്ക് പോകൂ എന്നുപറഞ്ഞാണ് റഹ്മാനെ നിശബ്ദനാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വീണ്ടും ശക്തമായി പ്രതികരിച്ചുകൊണ്ട് സ്വന്തം അഭിപ്രായം തുറന്നുപറയുന്ന ഒരു കലാകാരനാണ് താന്‍ എന്ന് റഹ്മാന്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. പ്രകാശ് രാജും ഇര്‍ഫാന്‍ ഖാനും കമല്‍ഹാസ്സനുമെല്ലാം മെല്ലാം കലാ ലോകത്തുനിന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കിയവരാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top