കൊളംബിയ സന്ദര്‍ശനത്തിനിടെ പോപ് ഫ്രാന്‍സിസിന് മുഖത്ത് പരുക്ക് (വീഡിയോ)

 ബൊഗോട്ട: കൊളംബിയ സന്ദര്‍ശനത്തിനിടെ പോപ് ഫ്രാന്‍സിസിന് മുഖത്ത് പരുക്ക്. ഇടത് പുരുകത്തിന്റെ മുകളിലും കവിളിലുമാണ് പരുക്കേറ്റത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ വശങ്ങളിലുള്ള ചില്ലില്‍ തലയിടിച്ചാണ് പരുക്കേറ്റത്. മുറിവ് ഗൗരവമുള്ളതല്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ സമര്‍പ്പണത്തിനായാണ് പോപ് ഫ്രാന്‍സിസ് കൊളംബിയയിലെത്തിയത്. ജനങ്ങളെ അഭിസംബോധന ചെയ്ത് വാഹനത്തില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. വാഹനം പെട്ടെന്നു നിര്‍ത്തിയപ്പോള്‍ ബാലന്‍സ് തെറ്റി പോപ്പിന്റെ തല ചില്ലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ അദ്ദേഹത്തിന് പ്രഥമിക ശുശ്രൂഷ നല്‍കി. മുറിവ് സാരമുള്ളതല്ലെന്നും അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് മാറ്റമില്ലെന്നും പോപ്പിന്റെ വക്താവ് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top