“കുറ്റാരോപിതനുള്ള പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടതീര്‍ത്ഥയാത്രയില്‍ അത്ഭുതപ്പെടേണ്ട, അതു തന്നെയാണവര്‍ 89 വര്‍ഷമായി സിനിമയിലും ചെയ്യുന്നത്”, ദീദി ദാമോദരന്‍

ഓടുന്ന കാറില്‍ നടിയെ ക്രൂരമായ പീഡിപ്പിച്ച കേസില്‍ അഴിക്കുള്ളിലായ ദിലീപിനെ കാണാനുള്ള സിനിമാ പ്രവര്‍ത്തകരുടെ ഒഴുക്കിനെ നിശിതമായി വിമര്‍ശിച്ച് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. ദിലീപിനെ കാണാനുള്ള പോക്കിനെ കൂട്ടതീര്‍ത്ഥയാത്ര എന്നാണവര്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ 89 കൊല്ലമായി ഇതേ പണിയാണ് ഇവര്‍ കാണിക്കുന്നതെന്നും ദീദി പറഞ്ഞു. അക്രമിക്കപ്പെട്ട പെണ്‍കുട്ടി പരാതി നല്‍കിയതും അവര്‍ക്കൊപ്പം നില്‍ക്കാന്‍ മറ്റ് പെണ്‍കുട്ടികള്‍ ഉണ്ടാകുന്നതും ചരിത്രപരമായ മാറ്റമാണെന്നും അവര്‍ കുറിച്ചു.

പ്രശസ്ത തിരക്കഥാകൃത്ത് ടി ദാമോദരന്റെ മകളാണ് ദീദി ദാമോദരന്‍. ഗുല്‍മോഹര്‍ എന്ന രഞ്ജിത്ത് ചിത്രത്തിന് തിരക്കഥയൊരുക്കി സിനിമാ പ്രവേശം നേടിയ ദീതി കേരളാ കഫേയിലെ മകള്‍ എന്ന ചിത്രത്തിനും പിന്നീട് ജയരാജ് സംവിധാനം ചെയ്ത നായിക എന്ന ചിത്ത്രതിനും തിരക്കഥയൊരുക്കി. ദീദിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍ താഴെ വായിക്കാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top