‘ഏറ്റവും മോശം അനുഭവങ്ങളിലും സിനിമയോട് ദേഷ്യം തോന്നിയിട്ടില്ല; പിന്തുണച്ചവര്‍ക്ക് നന്ദി’: ഭാവന

കൊച്ചി: ഏറ്റവും മോശം അനുഭവങ്ങളിലും സിനിമയോട് ദേഷ്യം തോന്നിയിട്ടില്ലെന്ന് നടി ഭാവന. സിനിമയോട് എപ്പോഴും ഇഷ്ടം മാത്രമേയുള്ളൂ. ഇഷ്ടമുള്ള ജോലി ചെയ്യുന്നതും അല്ലാത്ത ജോലി ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പതിനഞ്ച് വര്‍ഷം ഈ ഫീല്‍ഡില്‍ പിടിച്ചു നിന്നത് ആ ഒരു ഇഷ്ടം ഉള്ളതുകൊണ്ടാണെന്നും ഭാവന റിപ്പോര്‍ട്ടറിന്റെ ‘ശേഷം വെള്ളിത്തിരയില്‍’ എന്ന പരിപാടിയില്‍ പറഞ്ഞു. പ്രതീക്ഷിക്കാത്തത് ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ തളരാന്‍ പാടില്ലെന്നും അതിജീവിക്കാനുള്ള വഴികളാണ് തേടേണ്ടതെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

പുതിയ ചിത്രം ‘ആദം ജോണി’ന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഭാവന കൊച്ചിയിലെത്തിയത്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിന്റെ സന്തോഷവും ഭാവന പങ്കുവെച്ചു. ജിവിതത്തില്‍ നേരിട്ട പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ചും ഭാവന മനസ് തുറന്നു. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുമെന്നും അതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ലെന്നും ഭാവന പറഞ്ഞു. നമ്മുടെ കൈയിലുള്ള പല കാര്യങ്ങളുമുണ്ടാകും. ഇമോഷന്‍സ്, ഇനി എന്തു തീരുമാനിക്കണം എന്നു തുടങ്ങിയ കാര്യങ്ങള്‍. ഇനി എന്ത് ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ പരിഹാരമാകുമെന്നും ഭാവന പറഞ്ഞു. മാനസിക സംഘര്‍ഷത്തെ അതിജീവിക്കാന്‍ സ്വന്തംതീരുമാനമെടുക്കാന്‍ തനിക്ക് കഴിഞ്ഞുവെന്ന് ഭാവന പറഞ്ഞു.

പ്രതിസന്ധിഘട്ടത്തില്‍ കൂടെ നിന്നവര്‍ക്ക് ഭാവന നന്ദി അറിയിക്കുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ ലഭിച്ച ഒരു സമ്മാനമാണ് ആദം ജോണിന് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയെന്നും ഭാവന പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top