പതിനൊന്ന് വിവാഹം, തട്ടിയെടുത്തത് ലക്ഷക്കണക്കിന് രൂപ ; യുവാക്കളുടെ പേടി സ്വപ്‌നമായി തായ്‌ലന്‍ഡ്‌ യുവതി

തായ്‌ലന്‍ഡില്‍ വിവാഹ തട്ടിപ്പ് നടത്തുന്ന യുവതി

ബാങ്കോക്ക്: സാധാരണ വിവാഹം കഴിച്ച് പണം തട്ടി യുവതികളെ പറ്റിച്ചു മുങ്ങുന്ന യുവാക്കളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ തായ്‌ലന്‍ഡിലെ സ്ഥിതി ഇതല്ല. ഇവിടെ യുവാക്കള്‍ക്ക് പേടി സ്വപ്‌നമായി ഒരു യുവതിയാണ് കറങ്ങി നടക്കുന്നത്. കുറച്ചു മാസങ്ങള്‍കൊണ്ട് പതിനൊന്ന് യുവാക്കളെ വിവാഹം കഴിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഈ യുവതി തട്ടിയെടുത്തത്.

ഓരോ യുവാക്കളോടും വ്യത്യസ്ത പേരും, വിലാസവും പറയുന്നതിനാല്‍ ഇവരുടെ യഥാര്‍ത്ഥ പേരെന്താണെന്നു പേലും ആര്‍ക്കും അറിയില്ല. ഒടുവിലത്തെ ഭര്‍ത്താവിനോട് പറഞ്ഞ പേര് ജരിയ പോണ്‍ നമണ്‍ ഭുയെ എന്നാണ്. ഇതും വ്യാജമായിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. അതുകൊണ്ട് പതിനൊന്ന് ഭര്‍ത്താക്കന്മാരും നല്‍കിയ സൂചനകള്‍ ഉപയോഗിച്ചാണ് പൊലീസ് ഇവര്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുന്നത്.

തായ്‌ലന്‍ഡില്‍ ഭര്‍ത്താക്കന്മാര്‍ വിവാഹ ശേഷം ഭാര്യമാര്‍ക്ക് പണം നല്‍കുന്ന ആചാരമുണ്ട്. ഈ ആചാരത്തെ ഒരു ബിസിനസ്സാക്കിമാറ്റുകയാണ് ഈ യുവതി. ഒരുമാസത്തിനിടെ മൂന്നും നാലും വിവാഹമൊക്കെയാണ് ഇവര്‍ കഴിക്കുന്നതെന്ന് ലഭിച്ച പരാതി അനുസരിച്ച് പൊലീസ് പറയുന്നു.

ഫെയ്‌സ്ബുക്ക് വഴിയാണ് യുവതി തന്റെ ഇരകളെ കണ്ടെത്തുന്നത്. അനുയോജ്യമായ യുവാക്കളെ കണ്ടെത്തുകയും തുടര്‍ന്ന് അവരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യും. അടുത്ത ഘട്ടം യുവാക്കളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ്. ഇതിനുശേഷമാണ് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്.

വിവാഹം കഴിഞ്ഞാല്‍ ഓരോ യുവാക്കളുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് അവര്‍ പണം നല്‍കുക. ശരാശരി നാലു ലക്ഷം മുതല്‍ പത്തൊമ്പത് ലക്ഷം രൂപ വരെ ഒരു ഭര്‍ത്താവിന്റെ കൈയില്‍ നിന്നും തട്ടിയെടുക്കും. പണം കൈക്കലാക്കിയാല്‍ പിന്നെ എന്തെങ്കിലും കാരണം പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങും. പിന്നെ അടുത്ത ഇരയെ കണ്ടെത്താനുള്ള യാത്രയാണ്. പുതിയ പേരില്‍, വിലാസത്തില്‍ രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് ഇവര്‍ പ്രത്യക്ഷപ്പെടും.

ദിവസങ്ങളോളം യുവതിയെക്കുറിച്ച് വിവരം ലഭിക്കാത്തപ്പോഴാണ് ഭര്‍ത്താക്കന്മാര്‍ പൊലീസില്‍ പരാതി നല്‍കുക. അപ്പോഴാണ് പലരും തങ്ങള്‍ വിവാഹ തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്. കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പൊലീസ് ശക്തമായ അന്വേഷമാണ് യുവതിക്കെതിരെ നടത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top