‘താങ്കളെ ഈ രാജ്യത്തിന് അത്യാവശ്യമില്ല; മനസിലുള്ള ഇന്ത്യ ഇങ്ങനെയല്ലെങ്കില്‍ എത്രയും പെട്ടെന്ന് രാജ്യം വിട്ടോളാന്‍’ എ ആര്‍ റഹ്മാനോട് സന്തോഷ് പണ്ഡിറ്റ്

പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അപലപിച്ചത് ‘തന്റെ ഇന്ത്യ ഇതല്ല’ എന്നു പറഞ്ഞ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഗൗരിയുടെ മരണത്തില്‍ വ്യക്തിപരമായി തനിക്ക് ദു:ഖമുണ്ടെന്നും എന്നാല്‍ റഹ്മാന്‍ അതിന് വേണ്ടി ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്നും സന്തോഷ് പറഞ്ഞു. റഹ്മാന്റെ വാക്കുകള്‍ വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്‌നത്തിലുള്ള 100 ശതമാനം പെര്‍ഫെക്ടായ സ്ഥലത്തേക്ക് പോകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് തോന്നി. അങ്ങനെയെങ്കില്‍ ഒട്ടും വൈകാതെ രാജ്യം വിടുന്നതാകും നല്ലതെന്നും സന്തോഷ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോഴും ദില്ലിയില്‍ നിര്‍ഭയ കൊല്ലപ്പെട്ടപ്പോഴും നിങ്ങള്‍ പ്രതികരിച്ചു കണ്ടില്ല. കേരളത്തില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടു, ഓരോ വര്‍ഷവും എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍, സ്‌ഫോടനം, കശ്മീരില്‍ ജവാന്മാരുടെ മരണം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ താങ്കള്‍ അറിഞ്ഞില്ലെന്നുണ്ടോ?.

1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും ജാതി, മതം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. കുറച്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രതികരണം വായിച്ചാല്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു കൊലപാതകം ആദ്യമായിട്ടാണെന്നു തോന്നുമെന്നും സന്തോഷ് പറയുന്നു.

താങ്കളെ ഈ രാജ്യത്തിന് ആവശ്യമാണ്, പക്ഷേ ഒരിക്കലും അത്യാവശ്യമല്ല. നല്ല കഴിവുള്ള എത്രയോ സംഗീത സംവിധായകര്‍ ഇവിടെയുണ്ട്. താങ്കള്‍ ചെയ്തിരുന്ന ജോലികള്‍ അവര്‍ സന്തോഷത്തോടെ ചെയ്യും. ഇത്രയും കാലം താങ്കള്‍ എത്രയോ കോടി ഈ രാജ്യത്തു നിന്നും ജോലി ചെയ്തുണ്ടാക്കി. ഇനിയും കുറേ കോടികള്‍ ഉണ്ടാക്കും. സംഗീതത്തേയും ദൈവം തന്ന കഴിവിനേയും ഭംഗിയായി വിറ്റ് താങ്കള്‍ കാശുണ്ടാക്കുന്നു. ഇന്ത്യ പെട്ടന്നൊന്നും താങ്കളുടെ സ്വപ്‌ന ഇന്ത്യ ആകില്ല. ഇന്ത്യയില്‍ നിന്നും ഇനിയും പണം ഉണ്ടാക്കണമെങ്കില്‍ ഇവിടെ തന്നെ അല്ലെങ്കില്‍ രാജ്യം വിട്ടു പോകണമെന്നും സന്തോഷ് പറഞ്ഞു,

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മഹാനായ സംഗീതഞ്ജൻ A.R. Rahman , കഴിഞ്ഞ ദിവസം
കൊല്ലപ്പെട്ട പ്രമുഖ മാധൃമ പ്രവർത്തകയുടെ മരണത്തിൽ 
അപലപിച്ചത് മനസ്സിലാക്കാം…വൃക്തി പരമായ് എനിക്കും ദുഃഖമുണ്ട്…
പക്ഷേ തന്ടെ പ്രതികരണത്തിൽ അദ്ദേഹം ഉപയോഗിച്ച വാക്കുകളിൽ
വളരെ ദുഃഖമുണ്ട്…. ഇതു അദ്ദേഹത്തിന്ടെ മനസ്സിൽ ഉള്ള
ഇന്തൃ അല്ല എന്നാണ് പറയുന്നത്….(ഒരു murder നടക്കുന്നത്
ഇന്തൃയിൽ ആദൃമിയിട്ടാണോ, എന്തോ ? )

സാർ, തമിഴ്നാട്ടിൽ എത്രയോ കർഷകർ കൃഷി നാശം വന്നും, 
ദാരിദ്രത്താലും ആത്മഹതൃ ചെയ്യുന്നു…. അതൊന്നും നിങ്ങൾ 
ഇതുവരെ അറീഞ്ഞില്ല? മലയാളത്തിലെ പ്രമുഖ നടിയെ 
ക്രൂരമായീ പീഡിപ്പിച്ചത് നിങ്ങൾ അറിഞ്ഞില്ലേ, Delhi യിൽ 
നിർഭയയുടെ കൊലപാതകം താന്കൾ അറിഞ്ഞില്ലേ….
കേരളത്തിൽ ഓരോ വർഷവും എത്രയോ political murders 
നടക്കുന്നു…അതൊന്നും നിങ്ങൾ അറിഞ്ഞില്ല…Coimbatore 
സാഫോടനവും, Mumbai ആക്രമണവും, ഒരു professor ടെ 
കെെ വെട്ടിയപ്പോഴും, കാശ്മീരിൽ ജവാന്മാരെ കൊല്ലുമ്പോഴും, മുമ്പ് 
കേരളത്തിൽ സുനാമി വന്നു എത്രയോ പേർ മരിച്ചപ്പോഴും 
താന്കളുടെ കാരൃമായ പ്രതികരണം ഒന്നും കണ്ടില്ല…

കാരൃം 1947 ൽ ഇന്തൃക്കു സ്വാതന്തൃം കിട്ടിയെന്കിലും പല പല 
ജാതി,മതങ്ങൾ, culture, ശെെലികൾ, സ്വഭാവരീതി കാരണം 
100% ഇന്തൃ ഇനിയും set ആയിട്ടില്ല…അതുകൊണ്ടാണ് 
ഇവിടെ പല ആഭൃന്തര ലഹളയും, political murders 
നടക്കുന്നത്….കുറച്ച് വർഷം കൂടി കഴിഞ്ഞാൽ എല്ലാം ശരിയാകും…

നിങ്ങളുടെ പ്രതികരണം വായിച്ചാൽ ഇന്തൃയിൽ ഇങ്ങനൊരു 
കൊലപാതകം ആദൃമായിട്ടാണെന്നു തോന്നും…!
അതു പോലെ നിങ്ങളുടെ മനസ്സിൽ ഉള്ള ഇന്തൃ ഇങ്ങനെ അല്ല
എന്നും കണ്ടു…. അതു വായിച്ചപ്പോൾ താന്കൾക്ക് ഇന്തൃ വിട്ട്
താന്കളുടെ സ്വപ്നത്തിലെ 100% perfect ആയ രാജൃത്തിലേക്കു
പോകുവാൻ താല്പരൃമുള്ളതായ് തോന്നി….എന്കിൽ ഒട്ടും 
സമയം കളയണ്ടാ…എത്രയും പെട്ടെന്ന് പൊക്കൊളൂ…
All is wanted….None is most wanted…താന്കൾ ഈ 
രാജൃത്തിന് ആവശൃമാണ്…ഒരിക്കലും അതൃാവശൃമല്ല….

നല്ല കഴിവുള്ള എത്രയോ musicians ഇവിടെ ഉണ്ട്…താന്കൾ 
ചെയ്തിരുന്ന ജോലികൾ അവർ സന്തോഷത്തോടെ ചെയ്യും…
ഇത്രയും കാലം താന്കൾ എത്രയോ കോടികൾ ഈ 
ഇന്തൃയിൽ നിന്നും ജോലി ചെയ്തു ഉണ്ടാക്കി…ഇനിയും കുറേ
കോടികൾ ഉണ്ടാക്കും….Music നേയും ദെെവം തന്ന 
അപാരമായ talent നേയും ഭംഗിയായ് വിറ്റു കാശാക്കുന്നു…
ഇന്തൃ പെട്ടന്നൊന്നും താന്കളുടെ സ്വപ്ന ഇന്തൃ ആകില്ല…
So ഇന്തൃയിൽ നിന്നും ഇനിയും പണം ഉണ്ടാക്കണമെന്നുണ്ടെന്കിൽ 
ഇവിടെ തന്നെ തുടർന്നോളൂ…..all the best…അല്ലെന്കിൽ പോകൂ…

(താന്കളുടെ Facebook ലൂടെ ഇതു പോലുള്ള എല്ലാ political 
Murders, തീവ്രവാദം , വിലകയറ്റം എതിരെ post എന്കിലും ഇട്ട് 
ജനങ്ങളെ ഉദ്ദരിച്ചൂടെ…ഇതിപ്പോൾ full business, marketing ഭാഗമായുള്ള 
Post കൾ മാത്രം അല്ലേ ഭൂരിഭാഗവും ഉള്ളൂ…ഇന്തൃ ഉഷാറാകുവാൻ 
താന്കൾക്ക് സഹായിക്കുവാൻ വയ്യ എന്കിൽ….

സഹായിക്കുവാൻ മനസ്സില്ലാത്തവർ സഹതപിച്ചിട്ട് കാരൃമില്ല…)

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top