ഏഴ് വയസുകാരനെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി

കുട്ടിയുടെ പുറത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍

ഹൈദരാബാദ്: രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അധ്യാപികയും കുട്ടിയുടെ അമ്മയുമായ യുവതിയാണ് പ്രീന്‍സിപ്പല്‍ സുരേഷ് സിങിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിദ്യാര്‍ഥിയുടെ പുറത്ത് അടിയേറ്റതിന്റെ പാടുകളുണ്ട്.

പ്രിന്‍സിപ്പല്‍ ബോര്‍ഡിലെഴുതിയ വാക്കുകള്‍ കുട്ടിക്ക് വായിക്കാന്‍ സാധിച്ചില്ലെന്നും ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ പുറത്ത് അടിക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. പരാതിയെത്തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, പ്രിന്‍സിപ്പലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന നിലപാടുമായി കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ബാലാവകാശ സമിതി രംഗത്തെത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top