ഹരിയാനയ്ക്ക് പിന്നാലെ ദില്ലിയില്‍ സ്‌കൂള്‍ ജീവനക്കാരന്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു

അറസ്റ്റിലായ വികാസ്‌

ദില്ലി: ഏഴ് വയസുകാരനെ സ്‌കൂള്‍ ശൗചായലത്തില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ അഞ്ച് വയസുകാരിയെ സ്‌കൂളില്‍ പ്യൂണ്‍ പീഡിപ്പിച്ചു. ദില്ലി ഗാന്ധിനഗറിലെ ടാഗോര്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് പ്യൂണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് വികാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായ വികാസ് മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണ്. ഉച്ചഭക്ഷണ സമയത്ത് ഒഴിഞ്ഞ ക്ലാസിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പോസ്‌കോ നിയമ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദുരുതരാവസ്ഥയില്‍ വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് സ്‌കൂളില്‍ നടന്ന സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് പിതാവിനെ വിവരം അറിയിച്ച അമ്മ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ജീവനക്കാരുടെ പശ്ചാത്തലം അന്വേഷിച്ചു വേണം നിയമനം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാത്തത് വലിയ ആക്ഷേപത്തിനിടയാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top